കാഞ്ഞങ്ങാട്: എൻ.ഡി.എ കാസർകോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രവീശ തന്ത്രി ഇന്ന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 8.30 മുതൽ മൂന്നാംമൈൽ, കോട്ടപ്പാറ, കാരാക്കോട്, പുഞ്ചക്കൽ, മടിക്കൈ അമ്പലത്തറ, ഉണ്ണിപ്പീടിക, മാവുങ്കാൽ, ജില്ലാ ആശുപത്രി, അരയിക്കടവ്, വാഴുന്നോറടി, അരയി, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, പടിഞ്ഞാറേക്കര, വെള്ളിക്കോത്ത്, മഡിയൻ, ചിത്താരി കടപ്പുറം, പൊയ്യക്കര, കൊളവയൽ, അജാനൂർ കടപ്പുറം, മീനാപ്പീസ്, പുതിയവളപ്പ്, കുശാൽ നഗർ, കല്ലൂരാവി, മൂവാരിക്കുണ്ട്, ഒഴിഞ്ഞവളപ്പ്, മരക്കാപ്പ്, പടന്നക്കാട് വഴി പര്യടനം നടത്തി കാഞ്ഞങ്ങാട് സൗത്തിൽ സമാപിക്കും.

വനിതാ കൺവെൻഷൻ

പൊയിനാച്ചി: ബി.ജെ.പി ഉദുമ നിയോജക മണ്ഡലം വനിത കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായ്ക് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, മണ്ഡലം പ്രസിഡന്റ് എ. സിന്ധു മോഹൻ, ബി.ജെ.പി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി പുരുഷോത്തമൻ, സെക്രട്ടറി കെ.ആർ രഞ്ജിനി, പുല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് കാർത്യായണി എന്നിവർ സംസാരിച്ചു.