പാനൂർ: വളള്യായി ശാന്തിഗിരി ആശ്രമത്തിൽ കാലത്തെയെത്തി സ്വാമി മധുര നാഥ ജ്ഞാനതപസ്വിയുടെയും ജ്ഞാന തീർഥ സ്വാമിയുടെയും അനുഗ്രഹം വാങ്ങി കൊണ്ടായിരുന്നു വടകര പാ ർലിമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ.വി.കെ സജീവൻ കൂത്തുപറമ്പ് മണ്ഡലത്തിൽ പ്രചരണത്തിന് തുടക്കം കുറിച്ചത്.പ്രാർഥനാ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആശ്രമം രക്ഷാധികാരി ആർ കെ.നാണു മാസ്റ്റർ മാനേജർ എം മുരളീധരൻ ഡയരക്ടർ ബോർഡ് അംഗം പി.ദാമോദരൻ, തുടങ്ങിയവരോട് അല്പനേരം സംവദിച്ച ശേഷം സ്ഥാനാർഥി മാക്കൂൽ പീടികയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് പോയി.
മണ്ഡലം പ്രസിഡന്റ് സി കെ.കുഞ്ഞിക്കണ്ണൻ പ്രചരണ പരിപാടി മാക്കൂൽ പീടികയിൽ ഉദ്ഘാടനം ചെയ്തു.എ.സജീവൻ, ആർ.എസ് എസ് വിഭഗ്കാര്യ കാര്യ സദസ്യൻ കെ.ബിപ്രജിൽ, എൻ രതി .കെ .ധനജ്ഞയൻ, മമ്പള്ളി അജയൻ ബി.ഡി ജെസ് നേതാക്കളായ ഇ,മനീഷ്, കെ.ചാത്തുകുട്ടി, തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.തുടർന്ന് പത്തായക്കുന്നിലെബലിദാനി വി.എ ഗംഗാധരന്റെ സ്മൃതികുടീരത്തിൽ എത്തി. വി.എ ഗംഗാധരന്റെ മാതാവ് അണ്ണേരിലക്ഷ്മി സ്ഥാനാർത്ഥിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ മമ്പള്ളിഅജയൻ, ടി.പി ശശി, യു മോഹൻ ദാസ് സ്ഥാനാർഥിയെ സ്വീകരിച്ചു. സ്മൃതികുടീരത്തിൽപുഷ്പാർച്ചന നടത്തിയ സ്ഥാനാർഥി പത്തായക്കുന്ന് ബസാറിൽ എൻ ഡി എ പ്രവർത്തകർ നല്കിയ സ്വീകരണത്തിൽ സംബന്ധിച്ചു.
രാജ്യസ്‌നേഹികളും രാജ്യദ്രോഹികളും തമ്മിലാണ് മത്സരിക്കുന്നതെന്നാണ് സജീവൻ മറുഭാഗത്തെ മുന്നണികൾക്കെതിരെ ഉന്നയിച്ച പ്രധാന ആരോപണം.രാജ്യത്ത് വികസനം ആഗ്രഹിക്കുന്നവർ ബി.ജെ.പിയെ വിജയിപ്പിക്കണം. ഇവിടെ മത്സരിക്കുന്ന രണ്ടു കൂട്ടരുടെ കൊടികൾ മാഹിയിലും മറ്റും ഒന്നിച്ചു കെട്ടിയാണ് മത്സരിക്കുന്നതെന്നും സ്ഥാനാർത്ഥി പരിഹസിച്ചു.വികസനംവേണ്ടവിധത്തിലെത്താത്ത ഇവിടെ ഒരു തവണ വോട്ടർമാർ തന്നെ വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയോടെ തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ കോട്ടയം പൊയിലിലേക്ക് പോയി. തുടർന്ന് തൊക്കിലങ്ങാടി, മൂര്യാട് തുടങ്ങിയ കേന്ദ്രങ്ങളിൽ സംസാരിച്ചു.
കൂത്തുപറമ്പിൽ ജയരാജന്റെ രണ്ടാംഘട്ടപര്യടനത്തിന് തുടക്കം
കൂത്തുപറമ്പ് : വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ജയരാജന്റെ കൂത്തുപറമ്പ് നിയോജക മണ്ഡലം രണ്ടാംഘട്ട പര്യടനത്തിന് ഉജ്വല തുടക്കം. പൊയിലൂരിൽ വി.പി.മൊയ്തു പി.കെ.രാഘവൻ സ്മാരക മന്ദിര പരിസരത്ത് സ്ത്രീകളും യുവാക്കളും കുട്ടികളും ഉൾപെടെ നൂറുകണക്കിന് ആളുകൾ സ്ഥാനാർഥിയെ സ്വീകരിക്കാൻ ആവേശപൂർവം എത്തിച്ചേർന്നു. പി.ആറിന്റെ പ്രവർത്തന കേന്ദ്രവും പോരാട്ട കേന്ദ്രവുമായ മേഖലയിൽ എൽ ഡി എഫ് പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരണ പരിപാടിയിൽ എത്തിച്ചേർന്നത്.
ബാൻഡ് മേളത്തോടെയും മുദ്രാവാക്യം വിളികളോടെയും പടക്കം പൊട്ടിച്ചും ഷാളണിയിച്ചും ഹാരാർപ്പണം നടത്തിയും സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെ നല്ല പങ്കാളിത്തവും പരിപാടിയെ ശ്രദ്ധേയമാക്കി. ഉദ്ഘാടന പരിപാടിയിൽ ടി.പി.അനന്തൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.കുഞ്ഞിരാമൻ, എം.മോഹനൻ, കെ. മനോജ്, സ്ഥാനാർഥി പി.ജയരാജൻ എന്നിവർ സംസാരിച്ചു.. മീത്തലെ കുന്നോത്ത് പറമ്പ്, നൂഞ്ഞമ്പ്രം, കടവത്തൂർ, കൊച്ചി അങ്ങാടി, പുളിയനമ്പ്രം, പുതുശ്ശേരിമുക്ക്, പാനൂർ, കുന്നത്തു മുക്ക്, കടേപ്രം, വരപ്ര, വളള്യായി, എന്നീ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് നൽകിയത്. കെ കെ പവിത്രൻ, കെ ഇ കുഞ്ഞബ്ദുല്ല.മുൻ മന്ത്രി കെപി.മോഹനൻ, കെ.പി.ചന്ദ്രൻ , രവീന്ദ്രൻ കുന്നോത്ത്, കെ.കെ.ബാലൻ, കെ.രാമചന്ദ്രൻ ,കെ.സന്തോഷ്, കെ.പി.യൂസഫ്, കെ.മുകുന്ദൻ, പി.കെ.പ്രവീൺ, കെ.കുമാരൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.വൈകിട്ട് കുത്തുപറമ്പ് മുര്യാട് സമാപിച്ചു.
ചിരുകണ്ടോത്ത് തിറ മഹോത്സവം തുടങ്ങി
മാഹി:പുരാതനമായ പള്ളൂർ അറവിലകത്ത് പാലം ചിരു കണ്ടോത്ത് ശ്രീപോർക്കലി ഭഗവതി ക്ഷേത്രം തിറ മഹോത്സവം തുടങ്ങി. വിവിധ പരിപാടികളോടെ അഞ്ചിന് വൈകീട്ട് സമാപിക്കും.
4 ന് വൈകിട്ട് 7 മണിക്ക് താലപ്പൊലി വരവ്.വിവിധ വെള്ളാട്ടങ്ങൾ, കലശം വരവ് രാത്രി 10.30 ന് ശ്രീപോർക്കലി ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്.5 ന് കാലത്ത് അഞ്ച് മണി മുതൽ ഗുളികൻ, ബപ്പൂരാൻ, അങ്കക്കാരൻ, ഘണ്ട കർണ്ണൻ,കാരണവർ, ഇളയിടത്ത് ഭഗവതി ,ശ്രീപോർക്കലി ഭഗവതി തെയ്യങ്ങൾ കെട്ടിയാടും .ഉച്ചക്ക് പ്രസാദ ഊട്ട്.
രോഗികൾക്കുള്ള ഭക്ഷണം വെട്ടിക്കുറച്ചു
മാഹി:മാഹി ഗവ: ജനറൽ ആശുപത്രിയിൽ രോഗികൾക്ക് നൽകി വന്നിരുന്ന കാലത്തെ ചായ നിർത്തലാക്കി. രണ്ട് നേരം നൽകിയിരുന്ന പാൽ ഒരു നേരമാക്കി. ഉപ്പ്മാവ്, റൊട്ടി എന്നിവ നൽകിയിരുന്നത് നേരത്തെ നിർത്തിയിരുന്നു. ആഴ്ചയിൽ ഒരുദിവസം വീതം ഉച്ചഭക്ഷണത്തോടൊപ്പം നൽകിയിരുന്ന ഇറച്ചി, മീൻ എന്നിവയും നിർത്തലാക്കുകയുകയാണ് ഭക്ഷണത്തിന്റെ അളവ് കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ഏപ്രിൽ ഒന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തിലായത്.
ചെറുപുഴ മേഖലാ പേജ് പ്രമുഖ് സംഗമം
ചെറുപുഴ: എൻ ഡി എ ചെറുപുഴ മേഖലാ പേജ് പ്രമുഖ് സംഗമം ബി .ജെ .പി കണ്ണൂർ ജില്ലാ സെക്രട്ടറി കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു ബി.ഡി.ജെ. എസ്. ജില്ലാ വൈസ് പ്രസിഡന്റ് വി. ആർ .സുനിൽ , എം. കെ. മുരളി , രൂപേഷ് തൈവളപ്പിൽ, പ്രസന്ന മുളപ്ര, ടി. വി. ശ്രീകുമാർ , എന്നിവർ പ്രസംഗിച്ചു. പി.മോഹനൻ സ്വാഗതവും രാജ്യ ചുണ്ട നന്ദിയും പറഞ്ഞു.
സംസ്കാരത്തെ സമ്പന്നമാക്കുന്നത് നമ്മൾ ഒന്നെന്ന വിശ്വാസം:മുഹമ്മദ് അഹമ്മദ്
ഇരിട്ടി : മതങ്ങൾക്കും വിശ്വാസത്തിനുമപ്പുറം നമ്മൾ ഒന്നാണെന്ന ബോധമാണ് നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതെന്ന് ഫോക്‌ലോർ അക്കാഡമി മുൻ ചെയർമാൻ പ്രൊഫ. മുഹമ്മദ് അഹമ്മദ് പറഞ്ഞു. കീഴൂർ മഹാദേവക്ഷേത്രം ഇരുപത്തി അഞ്ചാം വാർഷിക മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രം സ്മരണിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. മനോഹരൻ സ്മരണിക ഏറ്റുവാങ്ങി. ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു. പുതുക്കിപ്പണിത നടപ്പന്തലിന്റെ സമർപ്പണം തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് നിർവഹിച്ചു.ചടങ്ങിൽ നാല് നിർദ്ധനകുടുംബങ്ങൾക്ക് തയ്യൽ മെഷീനുകൾ ചടങ്ങിൽ വിതരണം ചെയ്തു. ക്ഷേത്ര പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. എം. ബാബു, ഡോ . ബി.പി. മണ്ഡൽ, എന്നിവർ പ്രസംഗിച്ചു. കെ.ഇ. നാരായണൻ സ്വാഗതവും , എം. സരേഷ് ബാബു നന്ദിയും പറഞ്ഞു. 8 ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകന്നേരം 4 മണിക്ക് കലവറ നിറക്കൽ ഘോഷയാത്രയും രാത്രി 8 മണിക്ക് കൊടിയേറ്റവും നടക്കും.