തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ തീരദേശത്തായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രിയുടെ ഇന്നലെ പര്യടനം. മടക്കര, കാടംകോട്, കാരി, ഓരിമുക്ക്, ചെറുവത്തൂർ, മാവില കടപ്പുറം, വലിയ പറമ്പ, ഇടയിലക്കാട്, ഉദിനൂർ, എളമ്പച്ചി
തുടങ്ങിയ സ്ഥലങ്ങളിലെ സ്ത്രീകളടക്കമുള്ളവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തൃക്കരിപ്പൂരിലെ സംഘപരിവാർ നേതാവ് ബിച്ചേരി കുഞ്ഞിരാമന്റ വസതിയിലെത്തി അനുഗ്രഹം തേടിയ സ്ഥാനാർത്ഥി ഇടയിലക്കാട്, വെള്ളാപ്പ്, വയലോടി എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥന നടത്തി. എളംമ്പച്ചി ഖാദി കേന്ദ്രം, താലൂക്ക് ആശുപത്രി, തൃക്കരിപ്പൂർ ദിനേശ് ബീഡി കമ്പനി, തങ്കയം മുക്ക്, നടക്കാവ്, ഉദിനൂർ, ഗണേഷ് മുക്ക്, കോട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. നീലേശ്വരത്ത് റോഡ് ഷോ നടന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായക്, സമിതി അംഗം ബി. രവീന്ദ്രൻ, കൗൺസിൽ അംഗം ടി. കുഞ്ഞിരാമൻ, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എം. ഭാസ്‌കരൻ, ജനറൽ സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമൻ, പി.യു വിജയകുമാർ, വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രൻ, സെക്രട്ടറി പി.വി സുകുമാരൻ, ഖജാൻജി യു. രാജൻ, കെ. ശശിധരൻ, കെ. രാജൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമൻ കാടംകോട്, പവിത്രൻ മടക്കര, നീലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് എ. രാജീവൻ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ.വി സുധാകരൻ തുടങ്ങിയവർ സംബന്ധിച്ചു

കാസർകോട് മണ്ഡലത്തിൽ

നാമനിർദ്ദേശ പത്രിക 11
കാസർകോട്: ഇന്നലെ പത്രിക സമർപ്പണം അവസാനിച്ചതോടെ ആകെ 11 സ്ഥാനാർത്ഥികളാകും കാസർകോട് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകുകയെന്ന് തീർച്ചയായി. അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഡമ്മിയായി ആരും പത്രിക നൽകിയില്ല. അഡ്വ സി.കെ ശ്രീധരൻ പത്രിക നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. കെ.പി സതീഷ് ചന്ദ്രൻ (സി.പി.എം), സി.എച്ച് കുഞ്ഞമ്പു (സി.പി.എം), രവി തന്ത്രി (ബി.ജെ.പി), സഞ്ജീവ ഷെട്ടി(ബി.ജെ.പി), രാജ് മോഹൻ ഉണ്ണിത്താൻ(ഇന്ത്യൻ നാഷണൽ കോൺഗ്രസ്(ഐ)), ടി.കെ ബഷീർ(ബി.എസ്.പി), ബി. ഗോവിന്ദൻ(അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ), ആർ. രമേശൻ(സ്വതന്ത്രൻ), ആർ.കെ രണദിവൻ(സ്വതന്ത്രൻ), സജി (സ്വതന്ത്രൻ), കെ. നരേന്ദ്രകുമാർ(സ്വതന്ത്രൻ) എന്നിവരാണ് പത്രിക നൽകിയ സ്ഥാനാർത്ഥികൾ.

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ

പോസ്റ്ററുകൾ നശിപ്പിച്ചു

തൃക്കരിപ്പൂർ: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും രാത്രിയിൽ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. കക്കുന്നം,തട്ടാർകടവ് പ്രദേശങ്ങളിലാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ബോർഡുകൾ നശിപ്പിച്ചത്. പ്രതിഷേധിച്ച യു.ഡി.എഫ് പ്രവർത്തകരെ എൽ.ഡി.എഫുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ചു. യു.ഡി.എഫ് ജില്ലാ ഏകോപന സമിതി അംഗങ്ങളായ അഡ്വ. കെ.കെ. രാജേന്ദ്രൻ, കരീം ചന്തേര, യു.ഡി.എഫ് തൃക്കരിപ്പൂർ പഞ്ചായത്ത് ചെയർമാൻ ടി.പി. അഹമ്മദ് ഹാജി, ജനറൽ കൺവീനർ കെ.വി. മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗം സി. രവി, എം. രജീഷ് ബാബു എന്നിവർ പ്രതിഷേധിച്ചു.


യുഡിഎഫ് കുടുംബസംഗമം
ചെറുവത്തൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെമ്പ്രകാനത്ത് യു.ഡി.എഫ് കുടുംബസംഗമം എ.ഐ.സി.സി. സെക്രട്ടറി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. പി.എ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാവ് ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി. ചന്ദ്രശേഖരൻ, ടി.വി. കുഞ്ഞിരാമൻ, കെ. അസൈനാർ മൗലവി, ടി.വി. കുഞ്ഞികൃഷ്ണൻ,അഡ്വ. എം. വിനോദ്കുമാർ, കെ.പി. സമീർ, എം. ഗോപാലൻ, ടി.പി. ധനേഷ് എന്നിവർ പ്രസംഗിച്ചു.


എൻ.ഡി.എ സ്ഥാനാർത്ഥിയുടെ

വിജയത്തിനായി വനിതകൾ

കാഞ്ഞങ്ങാട്: ലോക്‌സഭാ കാസർകോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രവീശതന്ത്രിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി വനിതകൾ രംഗത്തിറങ്ങും. മാരാർജി മന്ദിരത്തിൽ നടന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലം മഹിളാ ബൂത്ത് പ്രവർത്തകരുടെ യോഗം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. മധു അദ്ധ്യക്ഷത വഹിച്ചു. പാർലമെന്റ് മണ്ഡലം ഇൻചാർജ്ജ് ബിജു എളക്കുഴി, ജില്ലാ സെക്രട്ടറി ശോഭന ഏച്ചിക്കാനം, മണ്ഡലം വൈസ് പ്രസിഡന്റ് വീണാ ദാമോധരൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രേംരാജ് കാലിക്കടവ്, മനുലാൽ മേലത്ത്, മണ്ഡലം സംയോജകൻ പി. ബാബു അഞ്ചാംവയൽ, മണ്ഡലം സെക്രട്ടറി ബിജി ബാബു എന്നിവർ സംസാരിച്ചു. 10ന് എല്ലാ പഞ്ചായത്തുകളിലും ഗൃഹസമ്പർക്കം നടത്താനും റോഡ് ഷോ നടത്താനും യോഗം തീരുമാനിച്ചു.

സതീഷ്ചന്ദ്രനെ വരവേൽക്കാൻ
കണിക്കൊന്നയും പാളത്തൊപ്പിയും
തൃക്കരിപ്പൂർ: കാസർകോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.പി സതീഷ്ചന്ദ്രന് ഇന്നലെ സ്വീകരണ കേന്ദ്രങ്ങളിൽ ലഭിച്ചത് കണിക്കൊന്നയും പനിനീർപ്പൂവും പഴങ്ങളും പാളത്തൊപ്പിയും പച്ചക്കറികളും. രാവിലെ എട്ടരയോടെ ബേടൂരിലാണ് ആദ്യ സ്വീകരണം നടന്നത്. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് പ്രവർത്തകരെത്തി. അക്കച്ചേരി വനത്തിലൂടെ കടന്ന് ചെറുവാപ്പാടിയിൽ മുപ്പതോളം ബൈക്കുകളുടെ അകമ്പടിയോടെയാണ് കമ്പല്ലൂരിലേക്ക് സ്വീകരിച്ചത്.ചുരമിറങ്ങിയ സ്ഥാനാർഥിയെ സ്വീകരിക്കാൻ ബി.ജെ.പി മുൻ തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ആർ പ്രഭാകരനും എത്തിയിരുന്നു. കയ്യൂർ, പള്ളിപ്പാറ, പുലിയന്നൂർ, രാമഞ്ചിറ, പാലത്തേര, വേങ്ങപ്പാറ, പൊള്ളപൊയിൽ എന്നിവിടങ്ങളിലുമെത്തി.

കരിവെള്ളൂർ രക്തസാക്ഷി തിടിൽ കണ്ണന്റെ മകൾ ടി. ലക്ഷ്മിയും കൂടെയുണ്ടായിരുന്നു. ഹൃദയാഘാതം മൂലം മരിച്ച കിനാത്തിലെ മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വീടും സന്ദർശിച്ചു. എം. രാജഗോപാലൻ എം.എൽ.എ, കെ.പി വത്സലൻ, ടി.വി ഗോവിന്ദൻ, കെ. ബാലകൃഷ്ണൻ, വി.വി കൃഷ്ണൻ, പി.ആർ ചാക്കോ, കെ. സുധാകരൻ, എ. അപ്പുകുട്ടൻ, ഇ. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ, പി. വിജയകുമാർ, പി. ഭാർഗവി, മുകേഷ് ബാലകൃഷ്ണൻ, സി.പി ബാബു, എം.ജെ ജോയ്, ശംസുദ്ധീൻ അരീക്കര, ജോൺ ഐമൺ, ഇ. രാമചന്ദ്രൻ നായർ, ജോസ് പതാൽ, കെ.വി ജനാർദ്ധനൻ, പി.സി സുബൈദ, പി.പി പ്രസന്നകുമാരി, പി. കുഞ്ഞിക്കണ്ണൻ, സി. സുരേശൻ, കെ. ശകുന്തള, ടി.കെ രവി, സുരേഷ് പുതിയെടുത്ത് എന്നിവർ സംസാരിച്ചു.