നീലേശ്വരം: സാമൂഹികപ്രവർത്തകനും നോവലിസ്റ്റുമായിരുന്ന നീലേശ്വരം തേർവയിലെ ഇലവുങ്കൽ ഇ.വി. ചാക്കോ (കുഞ്ഞ്-78) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് നീലേശ്വരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. 3 നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് കെ.എസ്.വൈ.എഫ് ഹോസ്ദുർഗ് താലൂക്ക് ഭാരവാഹിയായിരുന്ന കൊന്നക്കാട്-മുട്ടോംകടവ് പ്രദേശത്തെ വികസന പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഭാര്യ: ഉദയഗിരി കുറ്റിവീട്ടിൽ കുടുംബാംഗം പെണ്ണമ്മ. മക്കൾ: ഇ.സി. ത്രേസ്യാമ്മ (ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ്, കാഞ്ഞങ്ങാട്് ഡി.എം.ഒ ഓഫീസ), ഇ.സി. മാർക്സ് (പ്രിൻസിപ്പൽ, ഇൻഡോ - സാക്സൺ സ്കൂൾ, വിജയവാഡ), രേജന (സ്റ്റാഫ് നഴ്സ് ഓഫ്താൽമോളജി, മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: ജോൺ പനയ്ക്കൽ (റിട്ട. ബി.ഡി.ഒ, പടന്നക്കാട്), റെജി കണംകൊമ്പിൽ (രാജഗിരി), ബെന്നി പോൾ, വള്ളുവശ്ശേരി (സീനിയർ ഫോട്ടോഗ്രാഫർ, മലയാള മനോരമ, തിരുവനന്തപുരം), ജെസ്സി (പുനലൂർ)