പുത്തൂര്‍: റിട്ട. അദ്ധ്യാപകൻ നെല്യേരി ഇല്ലത്ത് കുഞ്ഞികൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ യശോദ അന്തർജ്ജനം (67) നിര്യാതയായി. മക്കൾ: മധുനാഥ് (കർണാടക ബേങ്ക്, പയ്യന്നൂർ), സവിത (അദ്ധ്യാപിക, ആലക്കാട് ദോവി സഹായം എൽ.പി. സ്കൂൾ). മരുമക്കൾ: മധു മണിപ്പുഴ (സെൻട്രൽ യു.പി. സ്കൂൾ, പയ്യന്നൂർ), ശ്രീജ. പി (ജി.വി.എച്ച്.എസ്.സെ്. ഹേരൂർ മീപ്പിരി). സഹോദരങ്ങൾ: സുശീല അന്തർജ്ജനം (പുത്തിലോട്ട് പയ്യളിക്ക ഇല്ലം), വിഷ്ണു നമ്പൂതിരി (കരിങ്കുഴി നീലമന), കമലാദേവി അന്തർജ്ജനം (മാതമംഗലത്ത് കണ്ണാടി ഇല്ലം), ശ്രീകുമാരി അന്തർജ്ജനം (പട്ടേന പുതുക്കൊളത്തില്ലം, ചെറുമൂല), രാജലക്ഷ്മി അന്തർജ്ജനം (കോറോത്ത് പാച്ചമംഗലത്തില്ലം).