പയ്യന്നൂർ: നടുവിൽ ആടുകുളത്ത് കളിക്കുന്നതിനിടയിൽ രണ്ടു കുട്ടികൾക്ക് പരിക്കേൽക്കാനിടയാക്കിയ ബോംബ് സ്‌ഫോടനത്തെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി പയ്യന്നൂരിലെ ആർ. എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ ബോംബു സ്‌ക്വാഡും ഡ്വാഗ് സ്‌ക്വാഡും പൊലീസും ചേർന്ന് പരിശോധന നടത്തി. രണ്ടു മണിക്കൂറോളം പരിശോധനകൾ നടത്തിയിട്ടും ബോംബുകളൊന്നും കണ്ടെത്താനായില്ല.

കോറോം ആലക്കാട്ടെ ആർ.എസ് .എസ് പ്രവർത്തകൻ ബിജുവിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കുടിയാന്മല എസ്‌.ഐ പി. പ്രമോദിന്റെ നേതൃത്വത്തിലാണ് നടന്നത്.

കഴിഞ്ഞ 23നാണ് ആർ .എസ്.എസ് നേതാവും മണ്ഡലം കാര്യവാഹകുമായ മുതിരമലയിൽ ഷിബുവിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഷിബുവിന്റെ മകൻ ഗോകുലിനും അയൽവാസി ശിവകുമാറിന്റെ മകൻ കജൻ രാജിനും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷിബു പിന്നീട് 29 ന് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങി. പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിൽ ചില നേതാക്കളുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു.

ഫോട്ടോ ക്യാപ്ഷൻ

ആർ.എസ്.എസ് പ്രവർത്തകൻ ബിജു ആലക്കാട്ടിന്റെ വീട്ടുപരിസരത്ത് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു