മട്ടന്നൂർ: മട്ടന്നൂർ ചാവശേരിപറമ്പിലെ ആട്ട്യലത്തെ വീട്ടിൽ നിന്ന് ചാരായം വാറ്റുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിൽ വാഷ് പിടികൂടി. വീട്ടിനുള്ളിൽ സൂക്ഷിച്ച 50 ലിറ്റർ വിഷാണ് പിടികൂടിയത്. ചാരായം വാറ്റുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് മട്ടന്നൂർ സിഐ പി ചന്ദ്രമോഹന്റെ നിർദ്ദേശ പ്രകാരം എസ് .ഐ ടി.വി.ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. ആട്ട്യലത്തെ വിജെഷിന്റെ വിട്ടിൽ നിന്നാണ് പിടിച്ചെടുത്തത്. പൊലിസിനെ കണ്ട ഉടനെ വിജേഷ് ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആറു കന്നാസുകളിലായി സൂക്ഷിച്ച വാഷ് പിടിച്ചെടുത്തത്. പ്രദേശത്ത് പരിശോധന കർശനമാക്കുമെന്ന് പറഞ്ഞു.