കണ്ണൂർ: ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻസ് സ്ഥാപക നേതാവായ ഇ.ജെ ഫ്രാൻസിസിന്റെ ഏഴാം ചരമദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് നടന്ന യോഗം പ്രസിഡന്റ് മനീഷ് മോഹൻ ഉദ്ഘാടനം ചെയ്തു. പി. ജ്യോതിഷ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് കുമാർ കരിവെള്ളൂർ, കണ്ണൂർ സൗത്ത് മേഖലാ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രതീഷ് മാണിയാട്ട്, കെ.പി. പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി. തളിപ്പറമ്പ്, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി എന്നിവടങ്ങളിലും അനുസ്മരണ പരിപാടികൾ നടന്നു.