ias-arjun

ചെറുപുഴ: മലയോരത്തിന് തിളക്കമേകി ചെറുപുഴയിൽ ആദ്യ സിവിൽ സർവീസ് റാങ്ക്. ചെറുപുഴ ജി.എം.യു.പി സ്‌കൂൾ അദ്ധ്യാപികയായ രാജിയുടെയും പയ്യന്നൂർ കോ ഓപ്പറേറ്റീവ് സ്റ്റോറിൽ നിന്നും വിരമിച്ച പയ്യന്നൂർ കണ്ടങ്കാളി സ്വദേശി മോഹനന്റെയും മകനാണ് ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ അറുപത്തിയാറാം റാങ്ക് നേടിയ അർജുൻ മോഹനെന്ന 24കാരൻ.

ചെറുപുഴയിലെ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അർജുൻ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ വിജയിച്ചു. ആദ്യശ്രമത്തിൽ പ്രിലിമിനറി പരീക്ഷയിൽ തട്ടിവീണ അർജുന് രണ്ടാം ശ്രമത്തിലാണ് 66-ാംറാങ്ക് ലഭിച്ചത്. ഒൻപത് മാസം ചെന്നൈ എം.ആർ.എഫ് ടയേഴ്‌സിൽ ജോലി ചെയ്ത ശേഷം ഒന്നരവർഷമായി തിരുവനന്തപുരത്തെ എലൈറ്റ് സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലും പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിക്കുകയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അർജുൻ പാഠ്യേതര പ്രവർത്തികളിലും മുൻപന്തിയിലാണ്. ഐ.എ.എസ് ലഭിക്കണമെന്നാണ് ആഗ്രഹം.

ഇന്നലെ ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് അർജുന് സ്വീകരണം നൽകി.