കേളകം: കണിച്ചാർ കളത്തിങ്കൽ കുടുംബാംഗം സി. ബ്രിജീത്ത് (75) കൊൽക്കത്തയിൽ നിര്യാതനായി. സിസ്റ്റേഴ്സ് ഓഫ് മേരി ഇമാകുലേറ്റ് സഭാംഗമാണ്. മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിൽ 60 വർഷമായി സേവനം നടത്തി വരികയായിരുന്നു. കണിച്ചാർ പരേതരായ ഉലഹന്നാൻ മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ.മാത്യു, വർക്കി, മറിയം, റോസകുട്ടി, പരേതരായ ചാക്കോ, ഉലഹന്നാൻ ,പൗലോസ്, ജോസഫ്, ത്രേസ്യാമ്മ, അന്നക്കുട്ടി, ഏലിക്കുട്ടി. സംസ്കാരം ഞായറാഴ്ച 4 മണിക്ക് കൊൽക്കത്ത കൃഷ്ണനഗർ സഭാ സെമിത്തേരിയിൽ.