ചെറുവത്തൂർ: ചിരപുരാതനമായ ചക്രപുരം ശ്രീ നരസിംഹ ശ്രീ ലക്ഷ്മിനാരയണ ശ്രീകൃഷ്ണ ക്ഷേത്രം പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാനൂറു വർഷങ്ങൾ പഴക്കമുള്ള ജീർണതയിൽ കിടന്ന ക്ഷേത്രം ഏകദേശം മൂന്നുകോടി രൂപ ചെലവിലാണ് പുനർനിർമ്മിച്ചത്. പൂർണ്ണമായും കൃഷ്ണശിലയിലാണ് വിഗ്രഹവും അമ്പലവും പൂർത്തിയാക്കിയിട്ടുള്ളത്. ശ്രീകോവിലുകൾ, നമസ്‌കാര മണ്ഡപങ്ങൾ, ഉപക്ഷേത്രങ്ങൾ, മണിക്കിണർ, ചുറ്റമ്പലം തുടങ്ങിയവ രണ്ടര വർഷത്തെ കാലയളവിലാണ് പൂർത്തീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.17 ന് പുലർച്ചെ നാലരക്കും അഞ്ചരക്കും ഇടയിലാണ് പുനഃപ്രതിഷ്ഠാ കർമ്മം നടക്കുക.
നാളെ രാവിലെ 10 ന് ചെറുവത്തൂർ ശിവക്ഷേത്ര പരിസരത്ത് നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര. 10 നു വൈകുന്നേരം നാലുമണിക്ക് അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. 11 ന് വൈകീട്ട് മൂന്നിന് അക്ഷരശ്ലോക സദസ്, സംഗീതാർച്ചന, രാത്രി ഏഴിന് സംഗീത നൃത്ത അരങ്ങേറ്റം. 12 നു രാവിലെ 10ന് കുട്ടമത്ത് ശ്രീ പള്ളിയിൽ ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും രണ്ടാമത്തെ കലവറ ഘോഷയാത്ര ക്ഷേത്രത്തിലെത്തും. വൈകീട്ട് ചരടുകുത്തി കോൽക്കളി, ക്ഷേത്ര മാതൃ സമിതിയുടെ കലാപരിപാടികൾ.13 നു രാത്രി എട്ടിന് കരുണ നാടകം.
14 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം. രാജ ഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഗാനമേള.15 ന് രാത്രി എട്ടിന് നാറാണത്ത് ഭ്രാന്തൻ കഥാപ്രസംഗം. 16 ന് വനിതാ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി ഉദ്ഘാടനം ചെയ്യും. പ്രമുഖർ പങ്കെടുക്കും. രാത്രി തിരുവാതിര നൈറ്റ്. 17 ന് വൈകീട്ട് മൂന്നിന് പൂരക്കളി, തുടർന്ന് മാധവൻ പണിക്കരെ ആദരിക്കും. വൈകിട്ട് ഏഴരക്ക് സിനിട്രാക് ഗാനമത്സരം. 18 ന് രാത്രി എട്ടിന് ലാസ്യനിലാവ് . 19 ന് രാവിലെ 11 നു നടക്കുന്ന ക്ഷേത്ര കൂട്ടായ്മ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം ട്രസ്റ്റി ചെയർമാൻ അഭിലാഷ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് എട്ടിന് മെഗാഗാനമേള അരങ്ങേറും.
20 ന് രാവിലെ അഞ്ചു മുതൽ വിവിധ കർമ്മങ്ങൾക്ക് ശേഷം ദീപാരാധന, തുടർന്ന് ക്ഷേത്ര തിരുമുറ്റത്ത് മൂന്നു തിടമ്പോടുകൂടിയ ദേവ നർത്തനത്തോടെ ഉത്സവം സമാപിക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റി ചെയർമാൻ കരിമ്പിൽ കൃഷ്ണൻ, മറ്റു ഭാരവാഹികളായ ഡോ. കെ.വി ഭാസ്‌കരൻ, കെ.എൻ വാസുദേവൻ നായർ, എം. മനേഷ് കുമാർ, എം. ഗംഗാധരൻ, വൈ.എം. സി ചന്ദ്രശേഖരൻ, തളിയിൽ മാധവ പൊതുവാൾ, ടി.വി ബാബുരാജ് പങ്കെടുത്തു.
കാഞ്ഞങ്ങാട് സൗത്ത് കുഞ്ഞിവീട് തറവാട് നവീകരണ കലശത്തോടനുബന്ധുച്ചുള്ള പ്രതിഷ്ഠാ കർമ്മ ചടങ്ങിൽ നിന്ന്