മട്ടന്നൂർ : രാജ്യത്താകമാനം ബി.ജെ.പി യെ പരാജയപ്പെടുത്താൻ കോൺഗ്രസിനു മാത്രമെ സാധിക്കുകയുള്ളുവെന്ന് എം.എം.ഹസൻ. തങ്ങൾ മാത്രമാണ് ബി.ജെ.പി ക്ക് എതിരാളികൾ എന്ന് കാപട്യം പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മേറ്റടി ബൂത്ത് യു.ഡി.എഫ്. കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ജനതാദൾ മണ്ഡലം സെക്രട്ടറിയായിരുന്ന കെ.പി. ഹരിദാസനെ എം.എം. ഹസൻ ഷാളണിയിച്ച് കോൺഗ്രസിലേക്ക് സ്വീകരിച്ചു. എം.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.പി എ.പി.അബ്ദുള്ളക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, ഡി.സി.സി.ജനറൽ സെക്രട്ടറി ലിസി ജോസഫ്, നേതാക്കളായ എം.ദാമോദരൻ മാസ്റ്റർ, വി.കുഞ്ഞിരാമൻ, ഒ.കെ.പ്രസാദ്, കെ.പി.വേണുഗോപാലൻ, പി.വി.ഷിനോദ് , സി.അജിത്ത്, കെ.പി.മുരളീധരൻ, സി.അനിത, വി.സതീശൻ എന്നിവർ സംസാരിച്ചു.


പടം :
മട്ടന്നൂർ മേറ്റടി ബൂത്ത് യു.ഡി.എഫ്. കുടുംബ സംഗമം മുൻ കെ.പി.സി. സി പ്രസിഡണ്ട് എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു.