കാസർകോട്: യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ മഞ്ചേശ്വരം നിയോജക മണ്ഡലം പര്യടനം പൈവളിഗെ പഞ്ചായത്തിലെ ജോഡ്കല്ലിൽ കെ.പി.സി.സി മെമ്പർ ബി.സുബ്ബയ്യറൈ ഉദ്ഘാടനം ചെയ്തു. ആവേശകരമായ ഉജ്വല സ്വീകരണമാണ് യു.ഡി.എഫ് പ്രവർത്തകർ രാജ്‌മോഹൻ ഉണ്ണിത്താന് നൽകിയത്. കന്നടയിൽ വോട്ടഭ്യർത്ഥിച്ച് പ്രസംഗം തുടങ്ങിയത് നിറഞ്ഞ കൈയടിയോടെയാണ് ജനങ്ങൾ ശ്രവിച്ചത്.
പിന്നീട് പറമ്പള, പുൻന്തങ്കേരടുക്ക, പെർമുദെ, കണിയാള, മുളിഗദ്ദെ, ബായാർ പദവു, ചിപ്പാർ, ലാൽബാഗ്,ബായിക്കട്ട എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മീഞ്ച പഞ്ചായത്തിലെ മിയ പദവ്, ചിഗുർ പാദ,ബാളിയൂർ, കടമ്പാൾ, മൊർത്താണ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം വോർക്കാടി പഞ്ചായത്തിലെ തലക്കി, പാദൂർ, ബക്രബയൽ, ആനക്കല്ല്, ഗദക്കാർ, തവിട് ഗോളി, കുരുഡ പദവ്, കെദക്കാർ ,കദംബാഡി ,പാവൂർ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മഞ്ചേശ്വരം പഞ്ചായത്തിലെ ഗേരുകട്ടെ, മച്ചംപാടി, പൊസോട്ട്, ഉദ്യാവാര മാഡ, കുൻഞ്ചത്തൂർ, തലപ്പാടി, ബൻഗാര, എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം ഹൊസങ്കടിയിൽ പര്യടനം അവസാനിപ്പിച്ചു.
ബി.സുബ്ബയ്യ റൈ, കെ. നീലകണ്ഠൻ, എ അബ്ദുൾ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എ കെ എം അഷ്രഫ്,
മുനീർ ഹാജി, എം.അബ്ബസ്, മഞ്ചുനാഥ ആൽവ, അർഷാദ് വോർക്കാടി, ജെ.സോമശേഖര, സുന്ദര ആരിക്കാടി, കെ. സ്വാമിക്കുട്ടി, ഉമ്മർ ബോർക്കള, കരിവെള്ളൂർ വിജയൻ , രാഖവ ചേരാൽ,നോയൽ ടോമിൻ ജോസഫ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
പൈവളിഗെ കയ്യാർ ക്രൈസ്റ്റ് ദി കിംഗ് ചർച്ചിൽ ഞായറാഴ്ച കുർബാനക്കെത്തിയ വിശ്വാസികളോട് രാജ് മോഹൻ ഉണ്ണിത്താൻ വോട്ട് അഭ്യർത്ഥിക്കുന്നു.