election-2019

കണ്ണൂർ : കോൺഗ്രസിനെ പരാജയപ്പെടുത്താൻ കേരളത്തിൽ ശക്തിയില്ലാത്ത ബി.ജെ.പി ഇടതുമുന്നണിക്ക് വോട്ടു മറിക്കാൻ സാദ്ധ്യതയുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. കോൺഗ്രസിനേക്കാൾ വിശ്വസിക്കാവുന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും ആന്റണി പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിനു നൽകുന്ന ഓരോ വോട്ടും നരേന്ദ്ര മോദിയെ താഴെയിറക്കാനുള്ള അവസരം ഇല്ലാതാക്കും. മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും അപ്രസക്തമാകും. അത്തരമൊരു അവസ്ഥയ്‌ക്ക് വഴിയൊരുക്കണോ എന്ന് സി.പി.എമ്മിന് വോട്ടു ചെയ്യുന്നവർ ആലോചിക്കണം.

ബി.ജെ.പി സർക്കാർ ഇന്ത്യയുടെ പാരമ്പര്യം തകർത്തു. നല്ല ദിനങ്ങൾ വരുമെന്നു പറഞ്ഞ്

അധികാരത്തിലെത്തിയവർ ജനങ്ങളെ വിഭജിച്ച്. രാജ്യം കണ്ട ഏറ്റവും മോശം ദിനങ്ങളിലേക്കു നയിച്ചെന്നും ആന്റണി കുറ്റപ്പെടുത്തി.