കാഞ്ഞങ്ങാട്: കൊവ്വൽപള്ളിയിലെ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ ചൂരക്കുന്നേൽ വി.എം തോമസിന്റെ ഭാര്യ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക മറിയക്കുട്ടി തോമസ് (87) നിര്യാതയായി. പരേത രാമപുരം ഏഴാച്ചേരി നെടുമ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. സാജു തോമസ്, മേഴ്സി തോമസ് (പ്രിൻസിപ്പാൾ,ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ചുഴലി), സിജി തോമസ് (വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, ചെമ്പേരി), ലിൻസി തോമസ് (അധ്യാപിക, സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ, വെള്ളരിക്കുണ്ട്). മരുമക്കൾ: ബിനോയ് ലൂക്കോസ് നമ്പടാക്കുന്നേൽ (റബ്ബർ ബോർഡ്), ജോസഫ് കെ.യു കൊടക്കത്താനത്ത്, ഡോ. ദീപാ മേരി ജോസഫ് (ജില്ലാ ആശുപത്രി, ഇടുക്കി), റോയി മാത്യു (സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ,തോമാപുരം). സംസ്കാര ശുശ്രൂഷകൾ ഇന്നു രാവിലെ 10ന് ചെമ്മട്ടംവയൽ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.