കടുത്ത വേനൽക്കാലത്ത് പടർന്നു പിടിക്കാൻ സാധ്യതയുള്ള ചെങ്കണ്ണ് തടയുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചെങ്കണ്ണ് പകരാതിരിക്കാൻ കൈവിരലുകൾ കണ്ണുകളിൽ തിരുമ്മുന്നതിന് മുമ്പ് വൃത്തിയുണ്ടോയെന്ന് ഉറപ്പുവരുത്തുക. മറ്റൊരാളുടെ തൂവാല ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങളും പരിവർത്തനങ്ങളും നേത്രസംരക്ഷണത്തിന് നല്ലതാണ്. ചിക്കൻ മുതലായ മാംസാഹാരം, എരിവ്- പുളി- മസാല കൂടിയ ഭക്ഷണങ്ങൾ കുറയ്ക്കുന്നത് നല്ലതാകും. മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കണം. ഇലക്കറികൾ, ജലാംശം ഏറെയുള്ള പഴവർഗങ്ങൾ, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നതാവും നല്ലത്. രാത്രി ഭക്ഷണം കഴിവതും നേരത്തെ കഴിക്കുകയും അത് അളവിൽ കുറയ്ക്കുന്നതും ഗുണം ചെയ്യും. ദഹനവ്യവസ്ഥ മനസിലാക്കി ആഹാരം കഴിക്കുന്നത് നല്ലതാകും.
കണ്ണുകളിൽ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങൾ സ്വയംചികിത്സ ചെയ്യാതെ എത്രയും പെട്ടെന്നു ഒരു നേത്രരോഗ വിദഗ്ധന്റെ ഉപദേശപ്രകാരം ചികിത്സ ചെയ്യേണ്ടതാണ്. എല്ലാ ഇന്ദ്രിയങ്ങളിൽ വച്ചും കണ്ണ് പ്രധാനമാണെന്നാണ് പറയുന്നത്.
ഡോ. നീതു കേശവൻ,
അസി. പ്രൊഫസർ, നേത്രരോഗ വിദഗ്ധ,
വിഷ്ണു ആയുർവേദ മെഡിക്കൽ കോളേജ്,
ഷൊർണൂർ.