ആഹ്വാനത്തിൽ. പ്രവർത്തകർ സ
കണ്ണൂർ: തിരുവനന്തപുരത്ത് രാത്രി വൈകുംവരെ നീണ്ട പ്രചാരണ പരിപാടി കഴിഞ്ഞ് രാവിലെ മംഗളൂരു എക്‌സ്‌പ്രസിലിറങ്ങുമ്പോൾ കണ്ണൂർ ഉറക്കച്ചടവ് വിടുന്നതേയുള്ളൂ. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാനും ഗൺമാൻ ഹരികൃഷ്ണനുമൊപ്പം എ വൺ കോച്ചിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങുന്നത് ഫുൾചാർജിലാണ്. തലേന്നത്തെ തിരക്കുപിടിച്ച പരിപാടിയുടെ ആലസ്യമൊന്നും മുഖത്തില്ല.
എതിരാളിയെ ആക്രമിക്കാൻ മൂർച്ചയേറിയ പുതിയൊരു ആയുധം കൈയിൽ കിട്ടിയ മട്ട്. മുണ്ടിൻതലപ്പ് കൈയിലെടുത്ത് ഹൈസ്‌പീഡിൽ ഒരു നടത്തം. യുവാക്കളും കുട്ടികളും മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ അടുത്തുകൂടി. മുതിർന്നവർ അടുത്തെത്തി കൈപിടിച്ചു. അടുത്തെത്തിയവരോട് പുഞ്ചിരിയോടെ സ്നേഹാന്വേഷണം.
കണ്ണൂർ മണ്ഡലത്തിൽ ഏഴു തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പങ്കെടുക്കാനെത്തിയതാണ് ചെന്നിത്തല. സ്റ്റേഷനു പുറത്ത് കാത്തുനിന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണനെയും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെയും കണ്ടതോടെ ചെന്നിത്തല ടോപ് ഗിയറിൽ. വേഗമൊന്നു ഫ്രെഷ് ആയി കുറെ പരിപാടികൾ തീർക്കാനുണ്ട്. ഇന്നോവയിൽ കയറിയ ഉടൻ വേഗം കൂട്ടാൻ ഡ്രൈവർക്ക് നിർദേശം.
ഗവ. ഗസ്റ്റ് ഹൗസിലെ പുതിയ ബ്ളോക്ക് അഞ്ചാം നമ്പർ മുറിക്കു മുന്നിൽ ആളനക്കം. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനും കോൺഗ്രസ് നേതാക്കളും കാണാനെത്തി. യോഗയും ചില്ലറ വ്യായാമങ്ങളും കുളിയും കഴിഞ്ഞ് അരമണിക്കൂറിനകം പുറത്തേക്ക്. പുട്ടും കടലക്കറിയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെ വിളിയെത്തി.
തിരഞ്ഞെടുപ്പ് സർവേകളിൽ അമിത ആത്മവിശ്വാസം വേണ്ടെന്നും ജാഗ്രത വേണമെന്നുമുള്ള മുന്നറിയിപ്പ് പ്രവർത്തകർക്കു കൈമാറാനുള്ള ഓർമ്മപ്പെടുത്തലായിരുന്നു ഫോണിൽ. 'ഇറ്റ്സ് ഒ.കെ... ഐ വിൽ മാനേജ് ഇറ്റ്...' എന്നു പറഞ്ഞ് ഫോൺ വച്ചു. പത്രങ്ങൾ ഓടിപ്പിടിച്ചൊന്നു വായിച്ചു. മസാല ബോണ്ടിനെക്കുറിച്ച് എക്‌സ്‌ട്രാ വിവവരങ്ങൾക്കായി ഗൂഗിളിൽ തപ്പി.
ആയുധം റെഡി. ഇനി അങ്കത്തിനിറങ്ങാം. ആദ്യ പരിപാടി തളിപ്പറമ്പിലെ കുറ്റ്യാട്ടൂരിൽ. പത്തു മണിക്കു തന്നെ കുടുംബസംഗമ വേദിയായ വേശാല ഇന്ദിരാനഗറിലെത്തി. വൻ ജനക്കൂട്ടം. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ. അബ്ദുറഹിമാന്റെ വീട്ടിലാണ് കുടുംബ സംഗമം. കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ പെരുമ അബ്ദുറഹിമാൻ വിശദീകരിച്ചു. നാട്ടുമാമ്പഴത്തിന്റെ നാടാണെന്നു കേട്ടപ്പോൾ ചെന്നിത്തലയുടെ ചുണ്ടിൽ മധുരം കിനിഞ്ഞിറങ്ങി. "കുറ്റ്യാട്ടൂർ മാമ്പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ട്, കഴിച്ചിട്ടില്ല."
"കൊണ്ടുപോകാൻ തരാം. വീട്ടിൽ എല്ലാവർക്കും കൊടുക്കണം." ഒരു വീട്ടമ്മയുടെ വാക്കുകളിൽ സ്നേഹമധുരം. പിന്നെ പ്രസംഗം. ലീഗിനെതിരെ യോഗി ആദിത്യനാഥും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടും നടത്തിയ പരാമർശത്തിൽ മുറിവേറ്റ വാക്കുകൾ. അതിനിടെ ബി.ജെ.പിയുടെ വരവിനെ പ്രതിരോധിക്കേണ്ട ചുമതലയും ഓർമ്മപ്പെടുത്തി. ലീഗിന്റെ ഹരിതപതാക കാണുമ്പോൾ വിറളിപൂണ്ട യോഗിയെപ്പോലെ വൃന്ദയും അതേ സ്വരത്തിൽ പറയുകയാണ്. ലീഗിനെതിരെ സംസാരിക്കാൻ ഇവർക്കെന്ത് അധികാരം? ലീഗിനെ മതേതരത്വം പഠിപ്പിക്കാൻ സി.പി.എം വളർന്നിട്ടില്ല. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തുടച്ചു നീക്കപ്പെടുന്ന സി.പി.എമ്മിനു സമനില തെറ്റിയിരിക്കുകയാണ്. വൃന്ദാ കാരാട്ട് മാപ്പു പറയണം.
ലീഗിൽ നിന്നു തുടങ്ങിയ പ്രസംഗം അവസാനിക്കുന്നത് മോദിയുടെ ദുർഭരണത്തിനെതിരായ താക്കീതായി തിരഞ്ഞെടുപ്പ് മാറുമെന്ന
മ്മാനിച്ച കുറ്റ്യാട്ടൂർ മാങ്ങയും ഇളനീരും കഴിച്ച് പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിലേക്ക്. മസാല ബോണ്ടിനെക്കുറിച്ച് ഒരു മണിക്കൂർ സ്റ്റഡി ക്ളാസ്.
പഴയ ലാവ്‌ലിൻ കേസിൽ കമ്പനി ഉദ്യോഗസ്ഥർ പിടികിട്ടാപ്പുള്ളികളാണ്. ആ നിലയ്‌ക്ക് അവരുമായി വീണ്ടും ഇടപാട് നടത്തുന്നത് നാടിന്റെ താത്പര്യം കാത്തുസൂക്ഷിക്കാൻ ബാദ്ധ്യതയുള്ളവർക്കു ചേർന്നതാണോ? നാടിനെ വഞ്ചിക്കുന്നതിനു തുല്യമല്ലേ ഇത്?
മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി. അതും കഴിഞ്ഞ് താഴെയിറങ്ങുമ്പോൾ വഴിയോരക്കച്ചവടക്കാർ നിരത്തിവച്ച ഷർട്ടുകളിലൊന്നെടുത്ത് അബ്‌ദുള്ളക്കുട്ടിക്ക് ചേർത്തുവച്ചു. നല്ല മാച്ചിംഗാണ്. പ്രവർത്തകരിലൊരാൾ ഷർട്ടിന്റെ പണവും നൽകി. ഉച്ചയോടെ മുണ്ടേരി പടന്നോട്ട് കുടുംബയോഗവും കഴിഞ്ഞ് കേളകത്തെ പരിപാടി തുടങ്ങുമ്പോൾ ആ ദുഃഖവാർത്തയെത്തി: കെ.എം. മാണിയുടെ മരണവാർത്ത. പരിപാടികൾ പാതിവഴിയിൽ നിർത്തി നേരെ കോട്ടയത്തേക്ക്.