വെള്ളൂർ: കുടക്കത്തറക്ക് കിഴക്കുവശം ചേനാറ്റിൽ ഭാസ്കരൻ (84) നിര്യാതനായി. കർഷക സംഘം പയ്യന്നൂർ ഏരിയാ കമ്മിറ്റിയംഗം, പയ്യന്നൂർ സൊസൈറ്റി പ്രസ് ജീവനക്കാരൻ - ഡയരക്ടർ, റൂറൽ ബാങ്ക് ഡയരക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പയ്യന്നൂരിലും പരിസരങ്ങളിലും സി.പി.എം കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുകയും വിവിധ ബ്രാഞ്ചുകളുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. പരേതരായ പള്ളിയത്ത് കുഞ്ഞിക്കണ്ണന്റെയും ചേനാറ്റിൽ മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: രമണി കപ്പണക്കാൽ. മക്കൾ: രേണുക (കയ്യൂർ), സുവർണ്ണ (സൊസൈറ്റി പ്രസ്, പയ്യന്നൂർ), അജിത്ത് (ഗൾഫ്). മരുമക്കൾ: വി. രവീന്ദ്രൻ (കയ്യൂർ), പി. രമേശൻ, ഭവ്യ (എടാട്ട്). സഹോദരങ്ങൾ: രോഹിണി (മാവിച്ചേരി), ഗൗരി ( കണ്ടോത്ത്), പരേതനായ ചേനാറ്റിൽ ഗോവിന്ദൻ.