കൂത്തുപറമ്പ്: കണ്ണവത്ത് പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയെ കോടതി റിമാൻഡ് ചെയ്തു. ചെറുവാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും തെയ്യം കലാകാരനുമായ മഹേഷ് പണിക്കരെയാണ് (45) കൂത്തു്പറമ്പ് മജിസ്റ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച്ച രാത്രിയോടെ കണ്ണവത്തിനടുത്ത് അനുഷ്ഠാനപരമായ ചടങ്ങിനെത്തിയ മഹേഷ് പണിക്കർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ മർദ്ദനത്തിരയായ മഹേഷ് പണിക്കർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് രാത്രിയോടെ ആശുപത്രിയിലെത്തിയാണ് കണ്ണവം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.