തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ തീര പ്രദേശങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാംഘട്ട പര്യടനം നടത്തി. വലിയപറമ്പ തൃക്കരിപ്പൂർ കടപ്പുറം ബീച്ച് റോഡിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് പടന്നയിലെ വടക്കെപ്പുറം, തെക്കേക്കാട്, ഇടച്ചക്കൈ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തൃക്കരിപ്പൂർ പഞ്ചായത്തിലെ ആയിറ്റി, ഒളവറ, കൈക്കോട്ട് കടവ്, തങ്കയം, കൊയോങ്കര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പിലിക്കോട് പഞ്ചായത്തിൽ പ്രവേശിച്ചു.തുടർന്ന് ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ പരിപാടിക്ക് ശേഷം മടക്കര, കോട്ടപ്പുറം തുടങ്ങിയ സ്ഥലത്തെ പര്യടനത്തിനു ശേഷം നീലേശ്വരം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു. രാത്രി കയ്യൂർ ചീമേനിയിലെ ഞണ്ടാടിയിലായിരുന്നു സമാപനം. നേതാക്കളായ അഡ്വ. കെ.കെ രാജേന്ദ്രൻ, പി.കെ ഫൈസൽ, കരിമ്പിൽ കൃഷ്ണൻ, കെ.വി മുകുന്ദൻ, എ.ജി.സി ബഷീർ, വി.കെ ബാവ, അഡ്വ. എം.ടി.പി കരീം, സത്താർ വടക്കുമ്പാട്, വി.കെ.പി ഹമീദലി, പി. അഹമ്മദ് ഹാജി, ശംസുദ്ധീൻ ആയിറ്റി, പി.സി കുഞ്ഞബ്ദുല്ല, പി.കെ.എം കുട്ടി, നിഷാം പട്ടേൽ, മാമുനി വിജയൻ, പി.കെ രഘുനാഥ്, ഉമേശൻ ചീമേനി, കരീം ചന്തേര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങളിൽ പ്രസംഗിച്ചു.