മഞ്ചേശ്വരം: എൻ.ഡി.എ കാസർകോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാർ മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഹൊസങ്കടിയിൽ നിന്നാരംഭിച്ച പര്യടനം സംസ്ഥാന സമിതി അംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മഞ്ചേശ്വരത്തെ ബ്ലോക്ക് ഓഫീസ്, കണ്വതീർത്ഥ, കുഞ്ചത്തൂർ, മാട, ഗോവിന്ദ പൈ കോളേജിന് സമീപം, കെ.കെ ദുമ്പാടി, പാവൂർ, മൊറാത്തനെ, വോർക്കാടി ബേക്കറി ജംഗ്ഷൻ, സുല്യമേ, ബാക്രമ്പൈൽ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടങ്ക ലക്ഷ്മി നാരായണ ക്ഷേത്രം, ഉപ്പള ശാരദ നഗർ, വീരാജ്ഞനേയ വ്യായാമശാലയുടെ ബ്രഹ്മ കലശോത്സവ ചടങ്ങിലും സംബന്ധിച്ചു. ഉച്ചയ്ക്ക്ക്ക് ശേഷം ഗുവേദപടുപ്പ്, മീയ്യപദവ്, ബെജ്ജ, മജിബയിൽ, ചികുറുപാദെ, സന്തഡ്ക,പച്ചിലംപാറ, പ്രതാപ് നഗർ, ബേക്കൂർ, ചാകട്ടത്തടി, കുബണൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ബന്തിയോട് സമാപിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാർ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. രമേശ്, എ. വേലായുധൻ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജനറൽ സെക്രട്ടറിമാരായ മുരളീധരയാദവ്, ആദർശ്, യുവമോർച്ച സംസ്ഥാന സമിതി അംഗം വിജയകുമാർ റൈ, ജില്ല ജനറൽ സെക്രട്ടറി സുമിത്ത് രാജ്, മീഡിയ സെൽ ജില്ല ജോയിന്റ് കൺവീനർ പി.ആർ സുനിൽ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, എൻമകജെ പഞ്ചായത്ത് മുൻ പ്രസിഡന്റ് രൂപ വാണി ആർ ഭട്ട്, എസ്.സി-എസ്.ടി മോർച്ച സംസ്ഥാന സെക്രട്ടറി എ.കെ കയ്യാർ, മണികണ്ഠ റൈ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.