എം.എസ്‌സി മോളിക്യൂലാർ
ബയോളജിക്ക് അപേക്ഷിക്കാം
കണ്ണൂർ നീലേശ്വരം ഡോ. പി.കെ. രാജൻ സ്മാരക കാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എം.എസ്‌സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് അപേക്ഷിക്കാം. ബോട്ടണി, സുവോളജി, പ്ലാന്റ് സയൻസ്, ബയോടെക്‌നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോ ഇൻഫോർമാറ്റിക്‌സ്, ജനിറ്റിക്‌സ് തുടങ്ങിയ ജീവശാസ്ത്ര വിഷയങ്ങളിലോ കെമിക്കൽ സയൻസ്, മെഡിക്കൽ സയൻസ്, വെറ്ററിനറി, അഗ്രികൾച്ചറൽ സയൻസ് മേഖലകളിലോ കോർ സബ്‌ജക്ടിൽ അൻപതു ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി നേടിയ ബിരുദമാണ് യോഗ്യത. എസ്.സി /എസ്.ടി വിഭാഗങ്ങൾക്കും ഒ.ബി.സി/ഒ.ഇ.സി വിഭാഗങ്ങൾക്കും നിയമാനുസൃതമായ മാർക്കിളവ് ലഭിക്കും. അവസാന സെമസ്റ്റർ ഫലം കാത്തിരിക്കുന്ന ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
www.pgcap.kannuruniversity.ac.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 26 ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.