കൂത്തുപറമ്പ്:വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജൻ കൂത്തുപറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കൊച്ചു കുട്ടികൾ മുതൽ മുത്തശ്ശിമാർ ഉൾപ്പെടെയുള്ളവരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നത്. കണിക്കൊന്നയും പുഷ്പഹാരവും നൽകിയായിരുന്നു മിക്ക കേന്ദ്രങ്ങളിലേയും സ്വീകരണം. വൻ പൊതുയോഗത്തിന്റെ പ്രതീതിയിലായിരുന്നു സ്വീകരണ കേന്ദ്രങ്ങളോരോന്നും. വടകര മണ്ഡലത്തിൽ കോലീബി സഖ്യം യാഥാർത്യമാവുകയാണെന്നും ആരുമായി സഖ്യം ഉണ്ടാക്കിയാലും കോൺഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ലെന്നും പി.ജയരാജൻ സ്വീകരണ കേന്ദ്രങ്ങങളിൽ പറഞ്ഞു. ഉച്ചക്ക് മൂന്നര മണിയോടെ കണ്ണവം കോളനി പരിസരത്തുനിന്നാണ് കൂത്തുപറമ്പ് മേഖലയിലെ പര്യടനത്തിന് തുടക്കമായത്. തുടർന്ന് പൂവ്വത്തൂർ ,തെക്കയിൽ മുക്ക്, കക്കാട്, ഇടയിൽ പീടിക, കുഞ്ഞാലിനഗർ, കനാൽക്കര തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം രാത്രിയോടെ പാലത്തായിയിലാണ് സമാപിച്ചത്. എൽ.ഡി.എഫ്. നേതാക്കളായ കെ.ഇ.കുഞ്ഞബ്ദുള്ള, കെ.പി.ചന്ദ്രൻ മാസ്റ്റർ, കെ.കെ..പവിത്രൻ, കെ.ധനഞ്ജയൻ, കെ.പി. യൂസഫ്, എൻ.ധനഞ്ജയൻ, എൻ.സി.ടി.വിജയകുമാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.