തൃക്കരിപ്പൂർ: കാസർകോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ്ചന്ദ്രൻ തൃക്കരിപ്പൂർ മണ്ഡലത്തിൽ മൂന്നാം ഘട്ട പര്യടനം പൂർത്തിയാക്കി. ആദ്യ സ്വീകരണ കേന്ദ്രമായ പറമ്പയിലെത്തിയപ്പോൾ വേനൽ മഴയും ഉണ്ടായിരുന്നു. തുടർന്ന് ചെന്നടുക്കം, പോത്താംകണ്ടം എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു. സതീഷ് ചന്ദ്രന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രം അണിഞ്ഞ് നൂറോളം യുവാക്കളാണ് ചീമേനിയിലെ സ്വീകരണ കേന്ദ്രത്തിൽ എത്തിയത്. വിദ്യാർഥിനികളും ചെങ്കൊടിയുമായി എത്തി.

ഗുരുനാഥൻമാരായ കുനത്തൂരിലെ ചിണ്ടൻ മാസ്റ്ററെയും കാലിക്കടവിലെ ബാലചന്ദ്രൻ മാസ്റ്ററേയും നേരിൽ കണ്ടു. മടക്കര ഹാർബറിലെത്തി തൊഴിലാളികളോടും നേരിൽ കണ്ട് വോട്ടഭ്യർഥിച്ചാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. എം. രാജഗോപാലൻ എം.എൽ.എ, കെ.പി വത്സലൻ, കെ. ബാലകൃഷ്ണൻ, കെ. സുധാകരൻ, പി.ആർ ചാക്കോ, ഇ. കുഞ്ഞിരാമൻ, എ. അപ്പുകുട്ടൻ, പി.സി സുബൈദ, കൊട്ടറ വാസുദേവ്, മാധവൻ മണിയറ, വി.വി കൃഷ്ണൻ, സി.പി ബാബു, വിജയകുമാർ, മുകേഷ് ബാലകൃഷ്ണൻ, ജോൺ ഐമൻ, റിയാസ്, സുരേഷ് പുതിയിടത്ത്, രാമചന്ദ്രൻ നായർ, ഇ. നാരായണൻ, പി.വി ഗോപാലൻ തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.