കാഞ്ഞങ്ങാട്: എൽ.ജെ.ഡി. മുൻ ജില്ലാ കമ്മിറ്റി അംഗം അരയി പാലക്കാലിലെ പടിഞ്ഞാറെ വീട്ടിൽ കോരൻ (65) നിര്യാതനായി. അരയി ജയ്ഹിന്ദ് ഗ്രന്ഥാലയം കെട്ടിട നിർമ്മാണ കമ്മിറ്റി സെക്രട്ടറി, ഏരത്ത് മുണ്ട്യ ദേവാലയ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അരയി ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക വികസന പ്രവർത്തനങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്നു.
പരേതനായ അമ്പൂഞ്ഞിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: വി.വി.രമണി. മകൾ: അശ്വതി (അരയി)
മരുമകൻ: വിമൽ പ്രസാദ് (അബുദാബി). സഹോദരങ്ങൾ: കണ്ണൻ (അജ്മൽ), ബാലകൃഷ്ണൻ (അരയി) ഭാസ്കരൻ (അൽ ഐൻ), വനജ (അരയി). സംസ്കാരം ഇന്നു രാവിലെ 9 ന്.