ഇരിട്ടി: കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടത്തിയ സർവകക്ഷി യോഗം നഗരസഭാ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം അദ്ധ്യക്ഷത വഹിച്ചു. പി.കെ.ജനാർദനൻ, തോമസ് വർഗീസ്, കെ.ശ്രീധരൻ, ഇബ്രാഹിം മുണ്ടേരി, കെ.എ.ഫിലിപ്പ്, വി.കെ.ജോസഫ്, ബാബുരാജ് പായം, അജയൻ പായം, സുരേന്ദ്രൻ, വിപിൻ തോമസ്, കെ.ജെ.ജോസഫ്, ജോർജ് ഓരത്തേൽ, അബ്രാഹം പാരിക്കാപ്പള്ളി, അൽഫോൻസ് കളപ്പുര, ഷൈജു കുന്നോല, പി.അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.

ഇരിട്ടിയിൽ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടത്തിയ സർവകക്ഷി യോഗം നഗരസഭാ ചെയർമാൻ പി.പി.അശോകൻ ഉദ്ഘാടനം ചെയ്യുന്നു