ഇരിട്ടി : വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകിവീണ് വീട് ഭാഗികമായി തകർന്നു. ആറളം കളരിക്കാട്ടേ നെല്ലിക്ക രാഗിണിയുടെ വീടാണ് തകർന്നത് .വീടിന്റെ പുറകുവശത്തുള്ള തേക്ക് മരം വീടിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു .വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഈസമയം വീട്ടിൽ ആളുണ്ടായിരുന്നു എന്നാൽ വീട്ടിലുള്ളവർ പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു.