കൊളക്കാട്: മുൻ കണിച്ചാർ പഞ്ചായത്തംഗമായ വടക്കേപ്പറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ-66) നിര്യാതയായി. പരേത കൊളക്കാട് മണ്ണാറുകുളം കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (13-04-19) രാവിലെ 9.30ന് കൊളക്കാട് സെന്റ് തോമസ് പള്ളിയിൽ. മക്കൾ: റാണി (അധ്യാപിക, ഗവ. സർവജന എച്ച്എസ്എസ്, ബത്തേരി), സോണി (അധ്യാപിക, സെന്റ് മേരീസ് എൽപി സ്കൂൾ, പൂളക്കുറ്റി). മരുമക്കൾ: ഷാജൻ ചെരിവുപുരയിടം (മാർ ബസേലിയോസ് എയുപി സ്കൂൾ, കോളിയാടി), കെ.വി. തോമസ് കുഴിക്കാട്ട് (മുൻ കണിച്ചാർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പൂളക്കുറ്റി). സഹോദരങ്ങൾ: ജോയിച്ചൻ, കുഞ്ഞുമോൾ ഒറ്റപ്ലാക്കൽ, തങ്കമ്മ ഇരുമ്പുകുഴി, പരേതനായ ബേബിച്ചൻ.