കാസർകോട്: കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിലും ലോറികളിലും മറ്റും 'കുടിവെള്ളം' എന്ന് എഴുതി പ്രദർശിപ്പിച്ചിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കണം. വെള്ളം പരിശോധിച്ച് റിപ്പോർട്ട് വാഹനത്തിൽ സൂക്ഷിക്കണം. വെള്ളത്തിന്റെ ഗുണമേൻമ പരിശോധിച്ച് ഉറപ്പാക്കിയ സ്രോതസ്സുകളിൽ നിന്നുമാത്രമേ ജലം ശേഖരിക്കാവുയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശീതള പാനീയങ്ങളും ജൂസുകളും വിൽക്കുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുത്ത് മാത്രമേ പ്രവർത്തിക്കാവൂ. ജൂസുകളും മറ്റും തയ്യാറാക്കുന്നതിന് കുപ്പിവെള്ളം മാത്രം ഉപയോഗിക്കുക. ശുദ്ധമായ വെള്ളത്തിൽ തയ്യാറാക്കിയ ഐസ് മാത്രം ഉപയോഗിക്കുക. ചീഞ്ഞതും മോശമായതുമായ പഴങ്ങൾ ഉപയോഗിക്കാതിരിക്കുക. മിക്സി ഉൾപ്പെടെയുളള ഉപകരണങ്ങളും ഓരോ പ്രാവശ്യവും ശുദ്ധ ജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. ഐസ് സ്റ്റീൽ പാത്രങ്ങളിൽ മാത്രം സൂക്ഷിക്കുക.
ഐ.എസ്.ഐമാർക്കും എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നമ്പറുമുള്ള കുടിവെള്ളം മാത്രം വാങ്ങി ഉപയോഗിക്കുക. കുടിവെള്ളവും ജൂസുകളും വെയിലത്ത് സൂക്ഷിക്കുകയോ വെയിലേൽക്കുന്ന വിധം വാഹനങ്ങളിൽ കൊണ്ടുപോവുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പരാതികൾക്കും ബന്ധപ്പെടുക: 04994256257, ഭക്ഷ്യസുരക്ഷാ ഓഫീസർ മഞ്ചേശ്വരം (89943346557), ഭക്ഷ്യസുരക്ഷാഓഫീസർ, കാഞ്ഞങ്ങാട് (9539996216).