നീലേശ്വരം: കിനാനൂർ - കരിന്തളം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റും മുൻ പഞ്ചായത്ത് മെമ്പറും വിമുക്ത ഭടനുമായ നാരായണൻ പാണ്ട്യാട്ട് (69) നിര്യാതനായി. ദീർഘകാലം നീലേശ്വരം ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം ഡയറക്ടറായിരുന്നു. കുവൈറ്റ് യുദ്ധ കാലഘട്ടത്തിൽ യു.എൻ സേനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി. മക്കൾ: ഹരിപ്രസാദ്, അഭിലാഷ്. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: പി. കൃഷ്ണൻ (കിണാവൂർ), അമ്മിണി (ചായ്യോത്ത്), രാധ (ചോയ്യങ്കോട്), ലീല (കിണാവൂർ), ജാനകി (കാഞ്ഞങ്ങാട് സൗത്ത്).
ഇന്നു രാവിലെ 8ന് ചോയ്യങ്കോട് കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 9.30ന് വീട്ടുവളപ്പിൽ സംസ്കരിക്കും.