മട്ടന്നൂർ: കണ്ടയ്‌നർ ലോറിയിൽ നിന്ന്മാർബിൾ ദേഹത്ത് വീണ് യുവാവ് മരിച്ചു. ആലാച്ചി മച്ചൂർ മലയിലെ ശ്രീലയം വീട്ടിൽ അശോകൻ സാവിത്രി ദമ്പതികളുടെ മകൻ അനൂപ് (29) ആണ് മരിച്ചത്.കണ്ടയ്‌നർ ലോറിയിൽ കൊണ്ടുവന്ന മാർബിളുകൾ ലോറിക്കകത്ത് നിന്ന്‌നോക്കവെ അട്ടിമറിഞ്ഞ് അനൂപിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ സ്ഥലഞ്ഞ് ഉണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തി പുറഞ്ഞെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇന്നലെ ഉച്ചക്ക് 12 മണിയോടെ ആലാച്ചിയിൽ വച്ചായിരുന്നു സംഭവം. ടൈൽസ് ജോലി ചെയ്തുവരികയായിരുന്നു അനൂപ് മാർബിളിന്റെ ഗുണനിലവാരം നോക്കാൻ കണ്ടൈനർ ലോറിക്കകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.ഭാര്യ. ആതിര, മകൾ. ആരുശി.സഹോദരങ്ങൾ, ശോബിത്ത്, പ്രശോബ്. മൃതദേഹം തലശ്ശേരി ഗവ: ആശുപത്രിയിൽ.