മാഹി:പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ. വത്സരാജിന്റെ ജ്യേഷ്ഠൻ റിട്ട: കേണൽ ഇ. പവിത്രൻ (78) കോഴിക്കോട് 'അഷിയാനയിൽ' നിര്യാതനായി.
മയ്യഴിയിലെ ആദ്യ ഗ്രാജുവേറ്റ് എൻജിനീയറും ആദ്യ പട്ടാള ഓഫീസറുമായിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ബംഗ്ലാദേശ് പിടിച്ചടക്കിയ ആദ്യ ഇന്ത്യൻ സൈനികരിൽ ഒരാളാണ്. ഒട്ടേറെ സൈനിക ബഹുമതികൾ ലഭിച്ചിരുന്നു. ഫ്രഞ്ച് കോടതി ഉദ്യോഗസ്ഥനും പിൽക്കാലത്ത് മയ്യഴി വിമോചന പോരാളിയുമായിരുന്ന എളമ്പാളി കരുണാകരന്റെയും ശ്രീമതിയുടെയും മൂത്ത മകനാണ്.
ഭാര്യ: പരേതയായ ലീന. മക്കൾ: നിഷിത്ത് (ദുബായ്) ഡോ: അഷീല (കെ.എം.സി.ടി. മെഡിക്കൽ കോളജ് മുക്കം). മരുമക്കൾ: ഡോ: ബിമൽ (കെ.എം.സി.ടി. മുക്കം) സുസ്മിത (മാഹി). മറ്റ് സഹോദരങ്ങൾ: ശ്രീനിവാസൻ (റിട്ട: അണ്ടർസെക്രട്ടറി പുതുച്ചേരി), പരേതയായ ഉഷാ കുമാരി. സംസ്കാരം തിങ്കളാഴ്ച കാലത്ത് 10.30 ന് മാവൂർ റോഡ് പൊതുശ്മശാനത്തിൽ.