നീലേശ്വരം: രാജ്യത്തിന് ബാധിച്ച വൈറസുകളാണ് കോൺഗ്രസും ബി.ജെ.പിയുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട് പറഞ്ഞു. എൽ.ഡി.എഫ് മടിക്കൈ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് പൊതുയോഗം ചാളക്കടവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നയങ്ങൾ വ്യത്യസ്തങ്ങളല്ല. അവർ വോട്ടിനു വേണ്ടി രാഷ്ട്രീയം കളിക്കുന്നവരാണ്. ഇന്നത്തെ കോൺഗ്രസുകാർ നാളത്തെ ബി.ജെ.പിയാകുന്ന തവള ചാട്ട രാഷ്ട്രീയമാണ് അവർക്കുള്ളത്. രാജ്യത്തിനേറ്റ ഇത്തരം വിഷ വൈറസുകളെ തുരത്തലാണ് ഈ തിരഞ്ഞടുപ്പിലൂടെ നമ്മൾ ചെയ്യേണ്ടതെന്ന് അവർ പറഞ്ഞു.
വി കണ്ണൻ അധ്യക്ഷനായി. പി. കരുണാകരൻ എം.പി, ടി.ഐ മധുസൂദനൻ, വി.കെ രാജൻ, സി. പ്രഭാകരൻ, പി. അപ്പുക്കുട്ടൻ, ടി.കെ രവി, എം. ലക്ഷ്മി, പി. ബേബി ബാലകൃഷ്ണൻ, പി.വി.കെ പനയാൽ, ബങ്കളം കുഞ്ഞികൃഷ്ണൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, മടത്തിനാട്ട് രാജൻ, എം രാജൻ, വി. പ്രകാശൻ, ശശീന്ദ്രൻ മടിക്കൈ, കെ. നാരായണൻ, നിധിൻ എന്നിവർ സംസാരിച്ചു.
ബി. ബാലൻ സ്വാഗതം പറഞ്ഞു.
കളിയാട്ട മഹോത്സവം ഇന്നു നാളെയും
ബങ്കളം: ബങ്കളം ശ്രീ കാലിച്ചാൻ ദൈവം വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോത്സവം
ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ ഗണപതിഹോമം,12ന് പുനഃപ്രതിഷ്ഠ.
വൈകുന്നേരം 4 ന് ഭണ്ഡാര സമർപ്പണം. രാത്രി 7മുതൽ കുട്ടികളുടെ പരിപാടി, തുടർന്ന് തനിവ് നാട്ടറിവ് കേന്ദ്രം ബങ്കളം അവതരിപ്പിക്കുന്ന നാടൻ കലമേള തുളുനാടൻ പെരുമ മെഗാ ഷോ. നാളെ രാവിലെ വിഷ്ണുമൂർത്തി, ഉച്ചയ്ക്ക് കാലിച്ചാൻ ദൈവം പുറപ്പാട്. തുടർന്ന് അന്നദാനം.