തളിപ്പറമ്പ്: ചപ്പാരപ്പട്ടിൽ മരമില്ല് കത്തി നശിച്ചു. അബ്ദുൾ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള
മരമില്ലാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ കത്തനശിച്ചത്. തളിപ്പറമ്പ് ഫയർഫോഴ്‌സിൽ നിന്ന് പി.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകൾ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. ഫയർഫോഴ്‌സിന്റെ പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ട് അല്ലെന്ന് വ്യക്തമായിട്ടുണ്ട്. വയറിംഗിന് കേടുപാകൾ സംഭവിച്ചിട്ടില്ല. മേൽക്കൂര പൂർണമായി കത്തി നശിച്ചു. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.