കണ്ണൂർ: തപാൽ വകുപ്പിലെ രണ്ടര ലക്ഷം ഗ്രാമീണ ഡാക് സേവക് ജീവനക്കാരുടെ വേതന പരിഷ്‌കരണം നാമമാത്രമാക്കി വഞ്ചിച്ച കേന്ദ്ര സർ ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ വിധിയെഴുതണമെന്ന് ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.വി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ്.എൻ.പി.ഒ.ജില്ലാ പ്രസിഡന്റ് വി.പി.ചന്ദ്ര പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.കെ.വി.സുധീർ കുമാർ , വി.കെ.രതീഷ് കുമാർ ,എം വി.പവിത്രൻ ,ദിനു മൊട്ടമ്മൽ ,പി.പ്രേമദാസൻ, പി.വി.രാമകൃഷ്ണൻ, കെ.ടി.പത്മനാഭൻ, കെ.സി.പരിമള, കെ.സജിന എന്നിവർ പ്രസംഗിച്ചു. തപാൽ സർവ്വീസിൽ നിന്ന് വിരമിച്ച പി.മോഹനൻ(ചെറുപുഴ),കെ.കെ.കുഞ്ഞിരാമൻ (പാടിയോട്ട് ചാൽ ), സി.കെ.വിജയൻ (ചെറുകുന്ന്) എന്നിവർക്ക് സമ്മേളനം യാത്രയയപ്പ് നൽകി. എഫ്.എൻ.പി.ഒ. കണ്ണൂർ ജില്ലാ കൺവൻഷൻ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.വി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.