കൂത്തുപറമ്പ്: വള്ള്യായി മരപ്പാലത്തിന് സമീപം മിനി ബസിന്റെ റേഡിയേറ്റർ പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്ക്. വള്ള്യായി പാത്തിപ്പാലം സ്വദേശികളായ ബീന (35), കാഞ്ചന (40), സജിന, വൃദ്ധ, ശൈലജ എന്നിവർക്കാണ് പരിക്കേറ്റത്. വലിയ വെളിച്ചത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികൾ സഞ്ചരിച്ച ബസിന്റെ റേഡിയേറ്റർ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരുക്കേറ്റവർ തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി.