ക​ണ്ണൂ​ർ​:​ ​ഉ​ത്ത​രേ​ന്ത്യ​ ​ദ​ക്ഷി​ണേ​ന്ത്യ​ ​തു​ട​ങ്ങി​യ​ ​കാ​ഴ്ച​പ്പാ​ടു​ക​ൾ​ ​വേ​ണ്ടെ​ന്നും​ ​ഇ​ന്ത്യ​ ​ഒ​ന്നാ​ണെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞു.​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളു​ടെ​യും​ ​യോ​ഗം​ ​ക​ണ്ണൂ​ർ​ ​സാ​ധു​ ​ക​ല്യാ​ണ​ ​മ​ണ്ഡ​പ​ത്തി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ഒരുപാട് വ്യത്യാസപ്പെട്ടതാണ് ഇവിടത്തെ രാഷ്ട്രീയമെന്നും ഇവിടെ ചർച്ചകളും സംവാദങ്ങളും നടക്കുന്നു എന്നതാണ് ആ വ്യത്യാസം.

യു.ഡി.എഫ് പ്രവർത്തകർ ഇവിടെ പൊരുതുന്നത് ബലം പ്രയോഗിക്കുന്ന എതിരാളികളോടാണ് പക്ഷേ ഞങ്ങൾ യു.പി.എ പ്രത്യേകിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അക്രമത്തിൽ വിശ്വസിക്കുന്നില്ല. വെറുപ്പി നോടുള്ള നമ്മുടെ പോരാട്ടം സ്‌നേഹം കൊണ്ടാണ്. ഇവിടുത്തെ നേതാക്കളോടും പ്രവർത്തകരോടും ഞാൻ പറയുന്നു നിങ്ങളുടെ ത്യാഗനിർഭരമായ പ്രവർത്തനത്തെ ഞാൻ ബഹുമാനിക്കുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയെന്നാൽ ഏകശിലാ ഘടനയുള്ള ഒരു ആശയമല്ല, ഒരു പാട് ആശയങ്ങളുടെ കൂടി ചേരലാണ്. ബിജെപി ഉദ്ദേശിക്കുന്നത് ഇന്ത്യയെന്നാൽ ഏക ആശയമാണ്. അത് നാഗ്പൂരിൽ നിന്ന് നിയന്ത്രിക്കപ്പെടുന്നത് ആയിരിക്കണമെന്നുള്ളതാണ്.ജനങ്ങളാണ് ഇന്ത്യയെ നിയന്ത്രിക്കേണ്ടത്. ഒരു വ്യക്തിയോ ആശയമോ അല്ല. അതു കൊണ്ടാണ് ഞാൻ ഇവിടെയും മത്സരിക്കാൻ തീരുമാനിച്ചത്. അത് ഒരു സന്ദേശമാണ്. മോദി അധികാരത്തിൽ എത്തുന്നതിനു വേണ്ടി പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല കേരളത്തിൽ വമ്പിച്ച രൂപത്തിലുള്ള വിജയം നേടിയെടുക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ത്യാഗ നിർഭരമായി ഇവിടെ നടത്തുന്ന പ്രവർത്തനം യുപിഎ സർക്കാരിന്റെ രൂപീകരണത്തിൽ നിർണായകമായിരിക്കും എന്നും മഹത്തായ വിജയം ഇവിടെ ഉണ്ടാകട്ടെ എന്ന് രാഹുൽ ഗാന്ധി ആശംസിച്ചു.
ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സ്വാഗതം പറയുകയും രാഹുൽ ഗാന്ധിയെ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രസംഗിച്ചു. വേദിയിൽ എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസ്‌നിക് കെ.സി.ജോസഫ് എം.എൽ.എ, അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, കെഎം ഷാജി എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡണ്ട് വി കെ അബ്ദുൽ ഖാദർ മൗലവി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പിടി ജോസ് കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ കെ.പി.സി.സി ഭാരവാഹികളായ പി രാമകൃഷ്ണൻ, വി.എ നാരായണൻ,സുമ ബാലകൃഷ്ണൻ, കെ.പി.കുഞ്ഞിക്കണ്ണൻ, പി എം സുരേഷ് ബാബു., ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രാഫ.എ.ഡി.മുസ്തഫ തുടങ്ങിയവർ സന്നിഹിതരായിരുന്നു.