മാണിയൂർ: ചെറുവത്തല താഴെവളപ്പിൽ പരേതരായ കെ.ടി മൂസ ഹാജിയുടെയും ചാലാട്ട് ഫാത്തിമയുടെയും മകൻ ടി.വി ഫാറൂഖ് (51)നിര്യാതനായി. വേശാല ഹിദായത്തു സ്വിബ്യാൻ സെക്കന്ററി മദ്റസ മാനേജർ, ഖാദരിയ്യ മസ്ജിദ് സെക്രട്ടറി, എസ്.വൈ.എസ് ആമില അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ: സി.കെ താഹിറ(വേശാല). മക്കൾ: അബ്ദുൽ ഫത്താഹ് (സഊദി), ഫൈസൽ (നന്തി ദാറുസ്സലാം), ഫയാസ്, ഫാത്തിമ, ഫാരിസ്. മരുമകൻ: അബ്ദുൽബഷീർ ഹൈത്തമി. സഹോദരങ്ങൾ: സയീദ്, ആയിഷ, ഖദീജ, നഫീസ, അസ്മ, ജമീല, പരേതനായ മഹമൂദ്, പരേതനായ അബൂബക്കർ.