തൃക്കരിപ്പൂർ: ഓടിക്കൊണ്ടിരുന്ന ബസ്സിനു മുകളിലേക്ക് വൈദ്യുതി തൂൺ ഒടിഞ്ഞുവീണെങ്കിലും വൈദ്യുതി വിതരണം നിലച്ച സമയമായതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ രാവിലെ എട്ടരയോടെ മെട്ടമ്മൽ കാവില്യാട്ട് മസ്ജിദിന് സമീപമാണ് സംഭവം. പയ്യന്നരിൽ നിന്നും ചെറുവത്തൂരിലേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന നന്ദലാല ബസ്സിനു മുകളിലേക്കാണ് തൂൺ ഒടിഞ്ഞുവീണത്. നേരത്തേ ഇതുവഴി എതിർദിശയിൽ പോയിരുന്ന മറ്റൊരു സ്വകാര്യ ബസ് തൂണിൽ ഉരസിയിരുന്നു. ഈ തൂണാണ് അതുവഴി വന്ന നന്ദലാല ബസ്സിനു മുകളിലേക്ക് ഒടിഞ്ഞു വീണത്. റോഡ് വീതി കൂട്ടി പുനർനിർമ്മിക്കുമ്പോൾ വൈദ്യുതിതൂൺ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
/ പടം / മെട്ടമ്മൽ കാവില്യാട്ട് ബസ്സിനു മുകളിലേക്ക് വൈദ്യുതിതൂൺ ഒടിഞ്ഞുവീണ നിലയിൽ.
കാഞ്ഞങ്ങാട്ട് ഇടതുമഹിളാ സംഘടനകളുടെ ആഭിമുഖ്യത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീശ് ചന്ദ്രനു വേണ്ടി നടത്തിയ റോഡ് ഷോ.
കൂലേരി മുണ്ട്യ കളിയാട്ടം ഇന്നു മുതൽ
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ശ്രീ രാമവില്യം കഴകത്തിന്റെ ഉപക്ഷേത്രങ്ങളിലൊന്നായ കൂലേരി മുണ്ട്യ കളിയാട്ടം ഇന്നു മുതൽ 22 വരെ നടക്കും. ഇന്നു വൈകിട്ട് മൂന്നിന് ബീരിച്ചേരി മന പരിസരത്തു നിന്നും കലവറഘോഷയാത്ര. നാളെ രാത്രി 8 ന് ഡാൻസ് ഫ്യൂഷൻ. 21 ന് രാത്രി 8 ന് നെയ്യ് കൂട്ടൽ ചടങ്ങ്. 9 ന് നാടകം സുപ്രീംകോർട്ട് അരങ്ങിലെത്തും. 22 ന് വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം.