ഇരിട്ടി : പാക്കിസ്ഥാനിൽ ഇന്ത്യൻ പട്ടാളത്തിന്റെ ബോംബ് പൊട്ടിയപ്പോൾ ആദ്യം ചങ്ക് പിടച്ചത് കോടിയേരിക്കായിരുന്നുവെന്ന് പ്രശസ്ത സിനിമാ സംവിധായകൻ അലി അക്ബർ . പുന്നാട് ടൗണിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിമെന്ന വിഷവിത്ത് എവിടെയെല്ലാം വീണിട്ടണ്ടോ അവിടെയെല്ലാം നശിച്ച ചരിത്രമാണുള്ളത്. ഒരു ജനതയടേയും സത്യസന്ധമായ ആചാരാനുഷ്ടാനങ്ങൾക്ക് ബി .ജെ .പി ഒരിക്കലും എതിരുനിന്നിട്ടില്ല. എന്നാൽ രാഷ്ട്രം ഒന്നാമത് മറ്റെല്ലാം അതിന് പിന്നിലാണെന്ന് അവർ പറയും. കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും ഒന്നായി നിന്ന നമ്മളെ വോട്ടിന്വേണ്ടി വിഭജിച്ച് വോട്ടുയന്ത്രങ്ങളാക്കി മാറ്റിയെന്നും അലി അക്ബർ പറഞ്ഞു. യോഗത്തിൽ ചന്ദ്രമോഹനൻ പുന്നാട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം. രവീന്ദ്രൻ, രാംദാസ് എടക്കാനം , ബാബു പുന്നാട് , ഇ.കെ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.