കണ്ണൂർ: നഗരത്തിൽ പലിയിടങ്ങളിലായി ബ്ലേഡ് സംഘങ്ങൾ പ്രവർത്തിക്കുന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിൽ. തളാപ്പ് പാറമ്മൽ വീട്ടിൽ പി. ഫിറോസ് (35) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മൂന്നുലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തു. കല്യാൺ സിൽക്‌സ് ഷോറൂമിൽ നിന്ന് പണവുമായി മുങ്ങി അറസ്റ്റിലായ മനേജർ മഹേഷ് പൊലീസിനു നൽകിയ വിവരത്തെ തുടർന്നാണ് ഡിവൈ. എസ്. പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. ഇന്നലെ നാലു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന നടത്തിയത്.

പടം) ഫിറോസ്‌