പയ്യന്നൂർ: നോട്ട് നിരോധനം മോദി സർക്കാർ രാജ്യത്തെ പൗരന്മാരോട് കാട്ടിയ ഏറ്റവും വലിയ അതിക്രമമാണെന്നും നോട്ട് നിരോധം മൂലം ഉണ്ടായ ദുരിതത്തിൽ നിന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾക്ക് മോചിതരാകാൻ കഴിഞ്ഞില്ലെന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണെന്നും മുസ്ലിം ലീഗ് ദേശീയ സിക്രട്ടറി എം.പി.അബ്ദുസ്സമദ് സമദാനി പറഞ്ഞു.പെരുമ്പയിൽ യു.ഡി.എഫ്.പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷം കൊണ്ട് അമ്പത് വർഷത്തെ തകർച്ചയിലേക്ക് നയിക്കാൻ സാധിച്ചതാണ് മോദി ഭരണത്തിന്റെ നേട്ടമെന്നും ന്യുനപക്ഷങ്ങൾക്കും, ദളിതുകൾക്ക് മാദ്ധ്യമ പ്രവർത്തകർ, സ്ത്രീകൾപരിസ്ഥിതി പ്രവർത്തകർക്കും നേരെയുള്ള അക്രമങ്ങളും ആൾക്കുട്ട കൊലപാതകങ്ങളും ക്രമാതീതമായി വ ർ ദ്ധിച്ചുവെന്നും കേരളത്തിൽ നിലനിൽക്കുന്ന സമുദായ സൗഹാർദ്ദം തകർത്ത് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ രാഹുൽഗാന്ധിയുടെ വയനാട്ടിലെ മത്സരവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു എസ്.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കെ.ടി.സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, വി.എൻ എരിപുരം, എസ്.എശുക്കൂർ ഹാജി,ബി. സജിത് ലാൽ: അഡ്വ: ഡി.കെ.ഗോപിനാഥ്, എം.അബ്ദുള്ള, കെ.ജയരാജ്, വി.കെ.ശാഫി തുടങ്ങിയവർ സംസാരിച്ചു.