മട്ടന്നൂർ: പ്രമുഖ സോഷ്യലിസ്റ്റും ക്ഷേത്ര ഐക്യവേദി സംസ്ഥാനപ്രസിഡന്റും ആദ്യകാല കാൻഫെഡ് പ്രവർത്തകനുമായിരുന്ന മട്ടന്നൂർ കാര പണിച്ചിപ്പാറയിലെ ചെല്ലട്ടൻ കുഞ്ഞിരാമക്കുറുപ്പ് ( സി. കുഞ്ഞിരാമക്കുറുപ്പ് -88) നിര്യാതനായി. കാര എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. മികച്ച സംഘാടകൻ, നാടകനടൻ, രാഷ്ട്രീയപ്രവർത്തകൻ, സാക്ഷരതാപ്രവർത്തകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ചിരുന്നു.
കയനി യു.പി സ്കൂളിൽ 1953 മുതൽ അധ്യാപകനായി ജോലി തുടങ്ങി. 1960ൽ രൂപവല്‍ക്കരിച്ച മട്ടന്നൂർ കലാസമിതിയിലും സജീവമായി.
1953 മുതൽ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികളിൽ സജീവമായിരുന്നു. മലബാറിലെ ആറു ജില്ലകളിലെ പഠിത്തം മുടങ്ങിയവർക്ക് വിദ്യാഭ്യാസം നല്ക്കുന്ന േഡ്രാഷ് ഔട്ട് പദ്ധതി, വനിത ട്രൈബൽ പ്രോജക്ട് തുടങ്ങിയവയിൽ സക്രിയമായി. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഇതിനിടയിലെല്ലാം സജീവമായിരുന്നു സി. കുഞ്ഞിരാമക്കുറുപ്പ്. ക്ഷേത്ര ഐക്യവേദി രൂപവല്‍ക്കരിച്ചപ്പോൾ, അതിന്റെ
സംസ്ഥാന പ്രസിഡന്റായി തുടർന്ന് വരികയായിരുന്നു.
ഭാര്യ: മാധവിയമ്മ. മക്കൾ: അജിത(കാരപേരാവൂർ ശ്രീരാമവിലാസം എൽ.പി സ്കൂൾ), സവിത(അങ്കണവാടിവർക്കർ) വിജിത(അധ്യാപിക), മിനി(കക്കട്ടിൽ). മരുമക്കൾ: ചന്ദ്രശേഖരൻ(റിട്ട. ജീവനക്കാരൻ, നെഹ്റു യുവകേന്ദ്ര, കണ്ണൂർ), കൃഷ്ണൻ(പരിക്കളം), രവീന്ദ്രൻ(നന്ദനബുക്സ്, ഉരുവച്ചാൽ), സുനിൽകുമാർ(അധ്യാപകൻ, കെ.കെ.എം.ജി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ,
ഓർക്കാട്ടേരി).