തൃക്കരിപ്പൂർ: കരിവെള്ളൂർ പെരളം പഞ്ചായത്താഫീസിലെ താൽക്കാലിക ജീവനക്കാരി ചന്തേര പടിഞ്ഞാറെ കരയിലെ വി. സീന (40) വീടിനകത്ത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ കുട്ടൻ കാർത്യായനി ദമ്പതികളുടെ മകളാണ്. കരിവെള്ളൂർ വടക്കുമ്പാടെ വി.വി. പ്രകാശന്റ ഭാര്യയാണ്. മക്കൾ: അമൃത, ആകാശ്. സഹോദരങ്ങൾ: രവി, സുധീർ, സാജൻ. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി. പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.