കാഞ്ഞങ്ങാട്: കന്നുകാലികളെ മേയ്ക്കാൻ വയലിലേക്ക് പോയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. അരയി തെക്കുപുറത്തെ മണക്കാട്ട് നാരായണ (58) നാണ് മരിച്ചത്. ഇന്നലെ രാവിലെ അരയി പുഴയോരത്തുള്ള വാഴത്തോട്ടത്തിൽ കന്നുകാലികളെ മേയ്ക്കാൻ പോയതായിരുന്നു. കുഴഞ്ഞു വീണ നാരായണനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഭാര്യ:പരേതയായ ശാന്ത. മക്കൾ: ശ്രീകല (മന്യോട്ട്), ശ്രീജിത്ത് (ദുബായ്). മരുമക്കൾ: രേഷ്മ (കയ്യൂർ), സതീശൻ (മന്യോട്ട്). സഹോദരങ്ങൾ: കാർത്ത്യായനി (കാഞ്ഞങ്ങാട് സൗത്ത്), രവി, സുലോചന, ചന്ദ്രൻ (എല്ലാവരും അരയി). സഞ്ചയനം: തിങ്കളാഴ്ച