raseena

കാസർകോട്: കൊളംബോയിലെ ഹോട്ടലിലുണ്ടായ ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിനിയായ റസീനയുടെ (58)​ മൃതദേഹം കൊളംബോയിൽ കബറടക്കി.ദുബായിലേക്ക് മടങ്ങിയ ഭർത്താവ് മംഗളുരു സ്വദേശി ഖാദർ കുക്കാരും യു.എസിലെ എൻജിനിയർമാരായ മക്കളും കഴിഞ്ഞ ദിവസം കൊളംബോയിൽ തിരിച്ചെത്തിയിരുന്നു. പൊലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനുശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. പുത്തൂരിലുള്ള സഹോദരി സുലുവിനെ ഫോണിൽ വിളിച്ച് നാട്ടിൽ വരുന്നതിനെപ്പറ്റി സംസാരിച്ച് മണിക്കൂറുകൾക്കകമാണ് സ്ഫോടനമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു.