തളിപ്പറമ്പ്: ബക്കളത്തെ എ.വി.ചന്ദ്രന്റെ ദുരൂഹമരണത്തിൽ അറസ്റ്റിലായ പ്രതി
നിരവധി ക്രിമനൽ കേസുകളിൽ പ്രതി. മോഷണക്കേസുകളിൽ അറസ്റ്റിലായി ശിക്ഷ അനുഭവിച്ച ചൊക്രാന്റകത്ത് മുഹമ്മദിനെ സി.ഐ. എ.അനിൽകുമാറിന്റെ അന്വേഷണമികവ് കൊണ്ടാണ് പിടികൂടാനായത്.

16 നാണ് ബക്കളം കാനൂൽ സ്വദേശി ചന്ദ്രനെ തളിപ്പറമ്പ് പ്ലാത്തോട്ടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയസ്തംതംഭനമാണ് മരണകാരണമെന്നായിരുന്നു ആദ്യനിഗമനം.ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്
സംഭവസ്ഥലം പരിശോധിച്ചപ്പോൾ പൊലീസിന് തോന്നിയതാണ് തുടർ അന്വേഷണത്തിലേക്ക് നയിച്ചത്..
ചന്ദ്രനെ രാതിയിൽ സംഭവസ്ഥലത്ത് കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനെയാണ് പോലീസ് ആദ്യം തിരഞ്ഞത്. രാത്രിയിൽ മാത്രം ഓട്ടോയെടുക്കുന്ന ഇയാളെ കണ്ടെത്തി ചോദ്യം ചെയ്‌തോടെയാണ് മറ്റൊരാളുടെ സാന്നിധ്യം വ്യക്തമായത്.ഒരുപവൻ മോതിരം, മൊബൈൽ ഫോൺ, അയ്യായിരം രൂപയടങ്ങിയ പേഴ്‌സ് എന്നിവ നഷ്ടപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചതാണ് നിർണായകമായത്.

വൃക്കരോഗബാധിതനായ ചന്ദ്രൻ വിഷുദിവസം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലേക്ക് പോയിരുന്നു. യാത്രയ്ക്കിടെ അവശത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് സ്റ്റാൻഡിൽ ഇരിക്കുമ്പോഴാണ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മുഹമ്മദ് പ്ലാത്തോട്ടം കള്ള്ഷാപ്പിന് സമീപത്തെത്തിച്ച് കൈയിലുള്ളതെല്ലാം പിടിച്ചുപറിച്ച ശേഷം കടന്നത്.

കർണ്ണാടകയിലെ കുടകിലേക്ക് രക്ഷപ്പെടാനായി ഇന്നലെ രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.