മയ്യിൽ: കണ്ടക്കൈ എ.എൽ.പി സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച എ.കെ. സതി (74) നിര്യാതയായി. പരേതരായ മാണിക്കോത്ത് രാഘവൻ നമ്പ്യാരുടെയും ആയില്യത്ത് കീഴടത്ത് മീനാക്ഷി അമ്മയുടെയും മകളും പരേതനായ റിട്ട. സുബേദാർ മേജർ പൊന്ന്യത്തെ അനന്തോത്ത് ശ്രീധരൻ നമ്പ്യാരുടെ ഭാര്യയുമാണ്. മക്കൾ: ജ്യോതി, പ്രമോദ്, ഡോ. ഷാജി കെ. ആയില്യത്ത് (കൊച്ചി). മരുമക്കൾ: പി. പ്രമോദ് (ദുബായ്), ഡോ. വിനീത ഷാജി (കൊച്ചി). സഹോദരങ്ങൾ: എ.കെ. പ്രഭാകരൻ നമ്പ്യാർ (വെള്ളച്ചാൽ), രാഘവൻ നമ്പ്യാർ (ആയിത്തറ), ജയഭാരതി (മയ്യിൽ), രാജഗോപാലൻ നമ്പ്യാർ (മയ്യിൽ), യശോധര (കോയ്യോട്), ഹരിദാസൻ നമ്പ്യാർ (കൊച്ചി), ശശിധരൻ നമ്പ്യാർ (കൊൽക്കൊത്ത), പരേതനായ രാധാകൃഷ്ണൻ നമ്പ്യാർ. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ.