മാഹി: മാഹി വിദ്യാഭ്യാസ വകുപ്പിൽ നിന്നും സൂപ്രണ്ടായി വിരമിച്ച പന്തക്കൽ ശ്രീപദ്മത്തിൽ പി. കൃഷ്ണൻ (73) നിര്യാതനായി. പോണ്ടിച്ചേരി സർക്കാർ സർവീസിൽ വിവിധ സ്ഥലങ്ങളിലായി പോണ്ടിച്ചേരി ഗവർണ്ണർ, ആർ.ടി.ഒ, റവന്യൂ, മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നീ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: ഗിരിജ, പരേതയായ പത്മാവതി (മാഹി സഹകരണ വകുപ്പ് ജീവനക്കാരി). മകൾ: ഡോ. ദീപ കൃഷ്ണൻ (അസി. ദന്തൽ സർജൻ, താലൂക്ക് ആശുപത്രി കൂത്തുപറമ്പ്). മരുമകൻ: ഡോ. സി.പി. ധനഞ്ജയൻ (സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി പോളി ക്ലിനിക്ക്, ഇരിട്ടി). സഹോദരങ്ങൾ: നാരായണൻ (പന്തക്കൽ) പവിത്രൻ (പോണ്ടിച്ചേരി) ലക്ഷ്മി (പന്തക്കൽ), വസുമതി (പോണ്ടിച്ചേരി), പരേതരായ അനന്തൻ (സർക്കിൾ ഇൻസ്പെക്ടർ മാഹി), ദാമോദരൻ (സിവിൽ പൊലീസ് ഓഫീസർ, മാഹി), ചന്ദ്രൻ (രാംവിച്ചാൽ ഇലക്ട്രോണിക്സ് പന്തക്കൽ), രേവതി (പന്തക്കൽ).