തലശേരി: വോട്ടിംഗ് യന്ത്രങ്ങൾ കൃത്യമായി ക്രമീകരിക്കുന്നതിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രവർത്തനങ്ങൾ പാളിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറായി. ആർക്ക് വോട്ടു ചെയ്യുമ്പോഴും താമരയ്‌ക്ക് വോട്ടു വീഴുന്ന സംഭവവും ഉണ്ടായി. മോദിയുടെ യന്ത്രം കേരളത്തിലും വന്നുവെന്നാണ് ഇതു തെളിയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.